JHL

JHL

ജില്ലയിൽ ഇന്നും കോവിഡ് മരണം. ചെങ്കള സ്വദശി കോവിഡ് ചികിത്സക്കിടെ മരിച്ചു

കാസര്‍കോട്(True News, Sept 3,2020): ജില്ലയിൽ ഇന്നും കോവിഡ് മരണം, കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ചെങ്കള സ്വദേശി മരിച്ചു. ചെങ്കള കുന്നില്‍ കാനത്തില്‍ ഹൗസില്‍ ഹസൈനാര്‍ (65) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഹസൈനാർ ഇന്ന് പുലർച്ചയോടെയാണ് മരണപ്പെട്ടത്..ഭാര്യ: ഹാജിറ. മക്കള്‍: ഇംതിയാസ്, ഇര്‍ഷാദ് (ഇരുവരും ഗള്‍ഫ്), റഷീദ്, സിദ്ദിഖ്, മഷൂദ്. മരുമകള്‍: തസ്ലീന. 


No comments