JHL

JHL

രക്തം വേർതിരിച്ചെടുക്കുന്ന സംവിധാനം കാസറഗോഡ് ബ്ലഡ് ബാങ്കിലില്ലാത്തത് രോഗികൾക്ക് ദുരിതമാകുന്നു.



കാസർകോട് : കാസർകോട് സർക്കാർ താലൂക്ക് ആശുപത്രിയിലെ ബ്ലഡ്  ബാങ്കിൽ രക്തം വേർതിരിച്ചെടുക്കുന്ന സംവിധാനമില്ലാത്തത്  രോഗികൾക്ക് ദുരിതമാകുന്നു.നേരത്തെ രക്തം ആവശ്യമുള്ളവർക്ക് ബ്ലഡ്  ഗ്രൂപ്പ് നോക്കി മറ്റൊരാളുടെ രക്തം നൽകിയിരുന്നുവെങ്കിൽ ഇന്ന് ചികിത്സാ രംഗത്ത് വന്ന വലിയ മാറ്റങ്ങളാണ് ഇത്തരത്തിൽ രോഗികൾക്ക് ദുരിത മാകുന്നത്.
        രോഗിക്ക് ആവശ്യമുള്ള ഗ്രൂപ്പ് രക്തം ടെസ്റ്റ് ചെയ്തു എന്താണോ രക്തത്തിലെ  കുറവ് എന്ന് നോക്കിയാണ് ഇപ്പോൾ ചികിത്സ നൽകുന്നത്.രക്തത്തിൽ പ്ലാറ്റ്ലെറ്റ്, പി ആർ ബി സി, പ്ലാസ്മ തുടങ്ങിയവയാണോ  കുറവെന്ന്  നോക്കി ഗ്രൂപ്പ് രക്തത്തിൽ  നിന്ന് ഇവ  വേർതിരിച്ചെടുത്താണ്   രോഗിയിൽ കുത്തിവയ്ക്കുന്നത്. ഈ സംവിധാനം നിലവിൽ കാഞ്ഞങ്ങാട് ഗവൺമെൻറ് ജില്ലാ ഹോസ്പിറ്റലിൽ  മാത്രമാണിപ്പോഴുള്ളത്.
       വിഷയം  ജില്ലാ മെഡിക്കൽ ഓഫീസറും, ജനപ്രതിനിധികളും ഗൗരവം ഉൾകൊണ്ട് സർക്കാറിന്റെ  ശ്രദ്ധയിൽപ്പെടുത്തണമെന്നും, ഇതിനായി കാസർകോട് ബ്ലഡ്ബാങ്കിൽ പ്രസ്തുത സംവിധാനം ഒരുക്കണമെന്നും ജനരക്ഷാ ബ്ലഡ് ഡോണേർസ് കേരള ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച ആരോഗ്യ വകുപ്പ്  മന്ത്രി കെ കെ ശൈലജ ടീച്ചർക്ക് പരാതി നൽകാനും യോഗം തീരുമാനിച്ചതായി ചെയർമാൻ നാസർ ബായാർ കൺവീനർ മുഹമ്മദ് സ്മാർട്ട് വാർത്താകുറിപ്പിൽ അറിയിച്ചു.

No comments