JHL

JHL

മഞ്ചേശ്വരത്തെ മുഴുവൻ ഗ്രാമങ്ങളിലേക്കും ടെലിവിഷനുമായി എം സി ഖമറുദ്ദീൻ എം.എൽ.എ


ഉപ്പള(True News, 2 Sept): വിദ്യാർത്ഥികളുടെ ഓൺലൈൻ ക്ലാസിനായി മഞ്ചേശ്വരം മണ്ഡലത്തിലെ 149 കേന്ദ്രങ്ങളിൽ ടെലിവിഷനും ഡി.ടി.എച്ച് കണക്ഷനും അനുവദിച്ചതായി എം.സി ഖമറുദ്ദീൻ എം.എൽ.എ അറിയിച്ചു.



കോവിഡിന്റെ പശ്ചാതലത്തിൽ സ്കൂളുകൾ തുറക്കാത്തതിനാൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഓൺലൈൻ പഠനമാരംഭിച്ച മാസം തന്നെ മഞ്ചേശ്വരം മണ്ഡലത്തിൽ ഓൺലൈൻ പഠനസൗകര്യം ഇല്ലാത്ത വിദ്യാർത്ഥികളുടെ കണക്കെടുക്കാൻ വേണ്ടി ജില്ലാ കലക്ടർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, മണ്ഡലത്തിലെ മുഴുവൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് എം.എൽ.എ യോഗം സംഘടിപ്പിക്കുകയും മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലും ഓൺലൈൻ പഠനത്തിനു സൗകര്യമില്ലാത്ത കുട്ടികളുണ്ട് എന്നത് യോഗത്തിലും ബോധ്യമായതിന്റെ അടിസ്ഥാനത്തിൽ മണ്ഡലത്തിലെ മുഴുവൻ ഗ്രാമങ്ങളിലെ ഓരോ പൊതു കേന്ദ്രങ്ങളിൽ ടെലിവിഷനു അതിനാവശ്യമായ ആറ് മാസത്തെ ഡി ടി എച് സംവിധാനവും സ്ഥാപിക്കുന്നതിനാവശ്യമായ തുക അന്ന് തന്നെ എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ചിരുന്നു.



അംഗൻവാടികടക്കമുള്ള മണ്ഡലത്തിലെ 149 കേന്ദ്രങ്ങളിലേക്കാണ് ടി വി അനുവദിച്ചത്, എന്നാൽ ബന്ധപ്പെട്ട വകുപ്പ് തലത്തിലെ ചില സാങ്കേതിക തടസ്സങ്ങൾ മൂലം അനുവദിച്ച TV ആവശ്യ കേന്ദ്രങ്ങളിലെത്താൻ ഏറെ വൈകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് 149 ടെലിവിഷൻ മണ്ഡലത്തിലേക്കെത്തിയത്.



പത്തു മാസത്തെ എന്റെ ഈ ചെറിയ കാലാവധിക്കിടയിൽ തന്നെ മണ്ഡലത്തിലെ മുഴുവൻ ഗ്രാമങ്ങളിലേക്കും എം.എൽ.എ ഫണ്ടിൽ നിന്ന് വിദ്യാഭ്യാസ മേഖലയിൽ ഒരു സംരഭം എത്തിക്കാൻ കഴിയുന്നതിന്റെ ചാരിതാർഥ്യവും അതിലേറെ സംതൃപ്തിയും ഉണ്ടെന്ന് എം.സി ഖമറുദ്ധീൻ എം.എൽ.എ പറഞ്ഞു.

വിവിധ ഗ്രാമപഞ്ചായത്തിൽ ടെലിവിഷൻ അനുവദിച്ച കേന്ദ്രങ്ങൾ;
  • മഞ്ചേശ്വരം പഞ്ചായത്തിൽ കുച്ചിക്കാട്, തുമിനാട്, ഐഗ്‌ലോടി, കുഞ്ചത്തൂർ പദവ്,ഗേറുക്കട്ടെ, ഉദ്യാവർ തൊട്ടാ, മച്ചംപാടി, ഗുത്തു, സത്യടുക്ക, പാപ്പില, കനില, ശാന്തിനഗർ, വാമഞ്ചൂർ കജെ,ബങ്കര മഞ്ചേശ്വരം ശിശുപ്രിയ, ഗുഡ്ഡക്കേരി, കടപ്പുറം അംഗൻവാടി, കീർതേശ്വര, ഗേറ്റ്, ജുമാ മസ്ജിദ്, ഭഗവതി എന്നീ അംഗൻവാടികൾ ഗെറുക്കട്ടെ കുടുംബശ്രീ ഹാൾ.

  • വോർക്കാടി പഞ്ചായത്തിൽ പാവൂർ,കെദുമ്പാടി, കൾമിഞ്ച, പാവള, പൊയ്യത്തുബയൽ, സുള്ള്യാമെ,കാജപദവ്, തലക്കി, കല്ലാർകാട്ടെ, ബോർക്കള, ഗുവേദപ്പടപ്പ്, തിമ്മങ്കൂർ, വോർക്കാടി, നെയ്യമൊഗറു, സൂപ്പിഗുരി എന്നീ അംഗൻവാടികൾ കൊടലമുഗർ മിത്രവൃന്ദ ലൈബ്രറി.

  • മീഞ്ച പഞ്ചായത്തിൽ ധർമ്മ നഗർ, ദൈഗോളി, മാടംകല്ല്‌, ബനബെട്ടു, മിയ്യപ്പദവ്, ബേരിക്ക, ചിഗൃപ്പദെ,കുളൂർ, മൂടംബയൽ, കോഡെ,ദുർഗ്ഗിപ്പള്ള, ബെജ്ജ, കടമ്പാർ,ഗാന്ധി നഗർ എന്നീ അംഗൻവാടികൾ, മീഞ്ച ഗ്രീൻ സ്റ്റാർ ക്ലബ്ബ്.

  • മംഗൽപ്പാടി പഞ്ചായത്തിൽ മൂസോടി അദീക്ക,ഭഗവതി,പത്വാടി, മണ്ണംകുഴി,നേവി റോഡ് സോങ്കാൽ, ടിംബര, സുഭാഷ് നഗർ, ബേക്കൂർ, ദേർജാൾ, പാറ, അടുക്ക, മുട്ടം കുന്നിൽ, അടുക്ക ഗുഡ്ഡെ, ഷിറിയ ചുക്കിരിയഡുക്ക, കുബണൂർ ക്ലബ്ബ് അംഗൻവാടി, ചെറുഗോളി, കുക്കാർ, അമ്പാർ, ബാപ്പായിത്തൊട്ടി, മണിമുണ്ട എന്നീ അംഗൻവാടികൾ ഷിറിയ എഫ് ഡബ്ള്യു സി, ഹിദായത്ത് നഗർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്.

  • പൈവളികെ പഞ്ചായത്തിൽ കുരുടപ്പദവ്, ഗോളിക്കട്ടെ, ലാൽബാഗ്, ഗാളിയടുക്ക, മുളിഗദ്ദെ, പെറോഡി, കൊജപ്പെ, കട്ടത്തരു, കനിയാല, സജങ്കില, മാനിപ്പാടി, പെർമൂദെ, സുബ്ബയ്കട്ടെ, ചേവാർ, പറമ്പള, കയ്യാർ, ബായിക്കട്ടെ, അട്ടഗോളി, ചിപ്പാർ എന്നീ അംഗൻവാടികൾ.

  • കുമ്പള പഞ്ചായത്തിൽ ആരിക്കാടി കടവത്ത്, ബാന്നംകുളം, ആരിക്കാടി, കക്കളം, അണ്ടിത്തടുക്ക, ബായിക്കട്ടെ, പി.കെ നഗർ, ഇച്ചിലംപാടി, കുണ്ടങ്കരടുക്ക, ചെങ്കിനടുക്ക, കൊടിയമ്മ, കട്ടെക്കാർ, നാരായണമംഗല, ശേഠിക്കാന, ശാന്തിപ്പള്ള, പെർവാഡ് കോട്ട, പേരാൽ ശാന്തിക്കുന്ന്, നടുപ്പള്ളം, മൊഗ്രാൽ കടവത്ത്, നാങ്കി, കോയിപ്പാടി, കുമ്പള, സുനാമി കോളനി, അംഗൻവാടികൾ കുണ്ടംഗരടുക്ക വെൽഫെയർ സ്കൂൾ.

  • പുത്തിഗെ പഞ്ചായത്തിൽ ചെന്നിക്കൊടി ബൊട്ട, ധർമ്മത്തടുക്ക, ദേരടുക്ക, ബാഡൂർ, മുണ്ടിത്തടുക്ക, പാടലടുക്ക, ഊജംപദവ്, സീതാംഗോളി രാജീവ്‌ കോളനി, പേരാൽ കണ്ണൂർ, സൂരംബയൽ, കട്ടത്തടുക്ക,പുത്തിഗെ പള്ള, പെരുന്നാപറമ്പ്, അംഗഡിമുഗർ ദേലമ്പാടി എന്നീ അംഗൻവാടികൾ.

  • ഏന്മകജെ പഞ്ചായത്തിൽ സായ, അടുക്കളസ്ഥല, ബാലമൂല, കെങ്കണാജെ, ശിവഗിരി,സ്വർഗ്ഗ, ഇലൻതോടി, സർപ്പമല, കന്നട്ടിക്കാന, പെർള, ബെദ്രംപള്ള, സർപ്പങ്കള, പള്ളം, ബോൽക്കിനടുക്ക, സ്വറാജെ, ബേങ്കപ്പദവ്, നൽക്ക എന്നീ അംഗൻവാടികൾക്കാണ് ടെലിവിഷനും ഡി.റ്റി.എച്ച്‌ കാണക്ഷനും അനുവദിച്ചത്.

No comments