JHL

JHL

നഗരത്തിൽ നിന്നും പിടികൂടിയ പേപട്ടികളെ കൂട്ടിലേക്ക് മാറ്റുന്നതിനിടെ വെറ്റിനറി ഡോക്ടറെ പട്ടി കടിച്ചു; ഗുരുതരമായി പരിക്കേറ്റ ഡോക്ടർക്ക് കോവിഡ് കണ്ടെത്തിയതോടെ 18 പട്ടികളെ നിരീക്ഷണത്തിലാക്കി

 

കാസർകോട് (True News , 5 Sept. 2020): കഴിഞ്ഞ ദിവസം 50 ഓളം പേർക്ക് പേപ്പട്ടിയുടെ കടിയേറ്റതിനെത്തുടർന്ന് നഗരത്തിൽ നിന്നും പിടികൂടി വന്ധ്യകരണ കേന്ദ്രത്തിലെ കൂട്ടിലേക്ക് മാറ്റുന്നതിനിടെ വെറ്റിനറി ഡോക്ടറെ പട്ടി കടിച്ചു. കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഡോക്ടർക്ക് ചികിത്സയുടെ ഭാഗമായി പരിശോധനയ്ക്കിടെ കോവിഡ് പോസറ്റീവ് ആയതോടെ വന്ധ്യംകരണത്തിനായി എത്തിച്ച 18 പട്ടികളെയും പ്രത്യേക കൂട്ടിൽ നിരീക്ഷണത്തിലാക്കി. തായലങ്ങാടിയിലെ എ ബി സി സെന്ററിലാണ് സംഭവം.
നഗരത്തിൻ്റെ വിവിധഭാഗങ്ങളിലായി നഗര സഭയുടെ ആഭിമുഖ്യത്തിൽ പട്ടിപിടുത്തം ഉർജ്ജിതമാക്കിയിരുന്നു. കഴിഞ്ഞ ദിവസം പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ഒമ്പത് പട്ടികളെ പിടികൂടുകയും ചെയ്തിരുന്നു. പട്ടികളെ വാഹനത്തിൽ നിന്നും കുട്ടിലേക്ക് ഇറക്കുന്ന സമയത്ത് ഇതിൽ ഒരു പട്ടി ഡോക്ടറെ ആക്രമിക്കുകയായിരുന്നു. നാല് പട്ടി പിടുത്തക്കാരും ഒരു ഡ്രൈവറും അടങ്ങുന്ന സംഘമാണ് പട്ടിപിടുത്തത്തിൽ ഏർപ്പെട്ടത്. ഡോക്ടർക്ക് കോവിഡ് പോസിറ്റീവായതോടെ എ ബി സി കേന്ദ്രത്തിലെ 18 പട്ടികളെയും 28 ദിവസം നിരീക്ഷണത്തിലാക്കുകയായിരുന്നു. എബിസി സെന്റർ താൽക്കാലികമായി അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്.

No comments