JHL

JHL

മൊഗ്രാൽ റേഷൻ കടയിൽ നിന്ന് വാങ്ങിയ ഗോതമ്പ് പൊടിയിൽ പുഴു : ബന്ധപ്പെട്ടവർക്ക് പരാതി നൽകി.

മൊഗ്രാൽ(True News, 5 Sept. 2020): കഴിഞ്ഞ മാസം 21ന് മൊഗ്രാൽ ചളിയങ്കോട് സ്ഥിതി ചെയ്യുന്ന റേഷൻ കടയിൽ നിന്ന് (ARD-40) വാങ്ങിയ ഗോതമ്പുപൊടിയിൽ നിറയെ പുഴുക്കളെ കണ്ടെത്തി.
മൊഗ്രാൽ കടവത്ത് റോഡിലെ താമസക്കാരനും, ദേശീയവേദി എക്സിക്യൂട്ടീവ് അംഗവുമായ മുഹമ്മദ് മൊഗ്രാൽ ഇത് സംബന്ധിച്ചു ഭക്ഷ്യ സുരക്ഷാ പ്രാധാന്യം കണക്കിലെടുത്ത് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം താലൂക് സിവിൽ സപ്ലൈസ് ഓഫീസർ, ഫുഡ്‌ സേഫ്റ്റി കൺട്രോൾ ഓഫീസർ എന്നിവർക്ക് പരാതി നൽകി. 

No comments