JHL

JHL

ജില്ലയില്‍ ഇന്ന് 276 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ഇന്ന് 2655 രോഗ ബാധിതര്‍

കാസറഗോഡ് (True News 5 September 2020):ജില്ലയില്‍ ഇന്ന് 276 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. ഇന്ന് 83 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത് ) ഡോ.എ.വി. രാംദാസ് അറിയിച്ചു.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5981 പേര്‍
കോവിഡ് 19 നുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5981 പേരാണ്.ഇവരില്‍ 4951 പേര്‍ വീടുകളിലും 1030 പേര്‍ സ്ഥാപനങ്ങളിലുമാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 279 പേരെ കൂടി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.ഇന്ന് 356 പേര്‍ കൂടി നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു.

ചികിത്സയില്‍ ഉള്ളത് 1651 പേര്‍
കോവിഡ് ബാധിച്ച് ജില്ലയില്‍ നിലവില്‍ ചികിത്സയില്‍ ഉള്ളത് 1651 പേരാണ്.ജില്ലയില്‍ ഇതുവരെയായി 5890 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.ഇവരില്‍ 4197 പേര്‍ ഇതുവരെയായി രോഗവിമുക്തരായിട്ടുണ്ട്.

659 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്
ഇനി 659 സാമ്പിളുകളുടെ കൂടി പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.സെന്റിനല്‍ സര്‍വ്വേയടക്കം ഇന്ന് 1305 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.ഇതില്‍ 293 എണ്ണം ആര്‍ ടി പി സിആര്‍ പരിശോധനകളും 1012 എണ്ണം ആന്റിജന്‍ പരിശോധനകളും ആണ്.ഇതുവരെയായി 65637 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

ഇതുവരെ ജില്ലയിൽ 42 പേർ കോവി ഡ് ബാധിച്ച് മരിച്ചു. ഇതുവരെ ആകെ 65637 സാമ്പിളുകളാണ് പരിശോധിച്ചത്.

No comments