JHL

JHL

കോവിഡ് വ്യാപനം അതിരൂക്ഷം:ദക്ഷിണ കന്നഡ ഉഡുപ്പി ജില്ലകളിൽ സ്വകാര്യ സർക്കാർ ആശുപത്രികളിലെ ഐസിയുവും വെന്റിലേറ്ററുകളും രോഗികളാൽ നിറഞ്ഞു.ആശങ്കയിൽ ആരോഗ്യ വകുപ്പ്



മംഗളൂരു(True News,Sept 6,2020): ദക്ഷിണ കന്നഡ ഉഡുപ്പി ജില്ലകളിൽ കോവിഡ് രോഗ വ്യാപനം രൂക്ഷമായി തുടരുന്നു. മംഗളൂരു ഉഡുപ്പി ജില്ലകളിലെ മുഴുവൻ ഐസിയു കളും വെന്റിലേറ്ററുകലും രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.രോഗവ്യാപനത്തിന്റെ തോത് വർധിക്കുന്നത് ആരോഗ്യ വകുപ്പധികൃതരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
സർക്കാർ ആശുപത്രി മംഗളൂരു വെൻലോക്ക് ഹോസ്പിറ്റലിൽ മുപ്പതു വീതം ഐ സി യു വും വെന്റിലേറ്ററുകളും ഉണ്ട്.ഇത് കൂടാതെ അടിയന്തിരാവശ്യത്തിന് പ്രത്യേകം തയ്യാറാക്കിയ പതിനഞ്ചു പതിനഞ്ചു വെന്റിലേറ്ററുകളും 380 ഹൈ ഓക്സിജൻ ബെഡുകളും തയ്യാറാക്കിയിരുന്നു.
വെൻലോക്ക് ഹോസ്പിറ്റലും മറ്റു ഒൻപത് സ്വകാര്യ കോവിഡ് ഹോസ്പിറ്റലുകളും ചേർത്ത് 120 ഐസിയുകളും 117 വെന്റിലേറ്ററുകളും സജ്ജീകരിച്ചിരുന്നതിൽ മുഴുവൻ ബെഡ്ഡുകളിലും ഇപ്പോൾ രോഗികളെ പ്രവേശിപ്പിച്ചു കഴിഞ്ഞു. 
പൊതുജനങ്ങൾ സ്വയം കോവിഡ് പരിശോധനക്ക് തയ്യാറായിവരണമെന്നും അവസാന സമയം വരെ കാത്തിരുന്നതു് രോഗലക്ഷണങ്ങൾ ഗുരുതരമാകാതെ നോക്കണമെന്നും ജില്ലാ ആരോഗ്യ വകുപ്പ് മേധാവി ഡോക്ടർ രാമചന്ദ്ര ബൈരി  പറഞ്ഞു 
103 വെന്റിലേറ്ററുകൾ കൂടി സർക്കാർ അനുവദിച്ചിട്ടുള്ളതിൽ കുറച്ചു മാത്രമാണ് ജില്ലാ ആശുപ[രാത്രിയിൽ ഇപ്പോൾ ഉപയോച്ചിട്ടുള്ളതെന്നും ബാക്കിയായുള്ളവ താലൂക്ക് ആശുപത്രികൾക്ക് കൈമാറുമെന്നും ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ കെ വി രാജേന്ദ്ര പറഞ്ഞു. ഗുരുതര രോഗ ലക്ഷണമുളവർ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നവർ ഡിസി ഓഫീസിലെ ഹെല്പ് ലൈൻ നമ്പറായ 1077 ൽ ബന്ധപ്പെടണമെന്നും അറിയ്യിച്ചു.
ദക്ഷിണ കന്നടയിൽ ഇന്നലെ 375 കോവിഡ്  കേസുകളും  ഉഡുപ്പിയിൽ 175 കോവിഡ് കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. ദക്ഷിണ കന്നഡ ജില്ലയിൽ മാത്രം 14600  കോവിഡ് കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.2961 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.


No comments