JHL

JHL

കോവിഡ് സ്ഥിതി രൂക്ഷമാകുന്നു. സംസ്ഥാനത്ത് ഇന്ന് കോവിഡ് മൂവായിരം കടന്നു. കാസർഗോഡ് ജില്ലയിൽ 218 പേർക്ക് കൂടി കോവിഡ് .ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ചത് 10 മരണങ്ങൾ



തിരുവനന്തപുരം (True News, Sept 6,2020): സംസ്ഥാനത്ത് കോവിഡ് സ്ഥിതി രൂക്ഷമാകുന്നു. സംസ്ഥാനത്ത് ആദ്യമായി പ്രതിദിന ഇന്ന് കോവിഡ് മൂവായിരം കടന്നു. കാസർഗോഡ് ജില്ലയിൽ 218 പേർക്ക് കൂടി കോവിഡ് .ഇന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 528 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 324 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 328 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 281 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 264 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 218 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 162 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ജില്ലയില് ഇന്ന് 218 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
ജില്ലയില്‍ ഇന്ന് 218 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.തുടര്‍ച്ചയായി മൂന്നാംദിനമാണിത് 200 നുമുകളില്‍ പോസറ്റീവ് കേസ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.112 പേര്‍ക്ക് ജില്ലയില്‍ ഇന്ന് രോഗം ഭേദമായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ എവി രാംദാസ് അറിയിച്ചു.
മൂന്ന് ദിവസം- ജില്ലയില്‍ 730 പുതിയ രോഗികള്
സെപ്തംബര്‍ നാല് മുതല്‍ ആറുവരെയായി 730 പേര്‍ക്കാണ് പുതുതായി ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. സെപ്തംബര്‍ നാലിന് 236 പേര്‍ക്കും സെപ്തംബര്‍ അഞ്ചിന് 276 പേര്‍ക്കും ഇന്ന് 218 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്ക്
കോടോം-ബേളൂര്‍-7 കുറ്റിക്കോല്‍-6 കിനാനൂര്‍-കരിന്തളം-4
കാഞ്ഞങ്ങാട്-23 പുല്ലൂര്‍-പെരിയ-6 അജാനൂര്‍-19 മടിക്കൈ-12
നീലേശ്വരം-14 ഈസ്റ്റ്-എളേരി-12 കയ്യൂര്‍-ചീമേനി-5 വെസ്റ്റ് എളേരി-1
മൊഗ്രാല്‍ പുത്തൂര്‍-2 കുമ്പള-9 മഞ്ചേശ്വരം-6 മംഗല്‍പ്പാടി-4
കാസര്‍കോട്-13 ഉദുമ-16 ചെമ്മനാട്-8 മധൂര്‍-6 കള്ളാര്‍-1
ചെറുവത്തൂര്‍-5 പിലിക്കോട്-5 ബേഡടുക്ക-12 പള്ളിക്കര-6
ബദിയടുക്ക-4 തൃക്കരിപ്പൂര്‍-1 എന്‍മകജെ-1 വലിയപറമ്പ-1
വൈവളിഗെ-1 ദേലമ്പാടി-4 പുത്തിഗൈ-4


 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6104 പേര്‍ 
കോവിഡ് 19 നുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6104 പേരാണ്.ഇവരില്‍ 4990 പേര്‍ വീടുകളിലും 1114 പേര്‍ സ്ഥാപനങ്ങളിലുമാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 217 പേരെ കൂടി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.ഇന്ന് 94 പേര്‍ കൂടി നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു
 ചികിത്സയില്‍ ഉള്ളത് 1601 പേര്‍ 
കോവിഡ് ബാധിച്ച് ജില്ലയില്‍ നിലവില്‍ ചികിത്സയില്‍ ഉള്ളത് 1601 പേരാണ്. 
 762 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട് 
ഇനി 762 സാമ്പിളുകളുടെ കൂടി പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.സെന്റിനല്‍ സര്‍വ്വേയടക്കം ഇന്ന് 1538 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.ഇതില്‍ 357 എണ്ണം ആര്‍ ടി പി സിആര്‍ പരിശോധനകളും 1181 എണ്ണം ആന്റിജന്‍ പരിശോധനകളും ആണ്.ഇതുവരെയായി 67175 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

സംസ്ഥാനത്ത് ഇന്ന്  രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 132 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2844 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 189 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 515 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 302 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 297 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 276 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 203 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 190 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 157 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 94 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2196 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

No comments