JHL

JHL

എംസി ഖമറുദ്ദീനെതിരെ 22 ലക്ഷം രൂപക്ക് വണ്ടി ചെക്ക് നൽകിയതായി പരാതി.കോടതി സമൻസ് അയച്ചു. 35 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന് എംഎൽഎയുടെ പേരിലുള്ള മൂന്നു കേസുകൾക്ക് പുറമെയാണ് വണ്ടിചെക്ക്‌ കേസ്


കാഞ്ഞങ്ങാട് : (True News, Aug 6,2020) മഞ്ചേശ്വരം എംഎല്‍എ എം.സി.ഖമറുദ്ദീനെതിരെ വണ്ടി ചെക്ക് കേസ്. ഖമറുദ്ദീന്‍ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡില്‍ 70 ലക്ഷം രൂപ നിക്ഷേപിച്ച കള്ളാറിലെ 2 പേര്‍ക്ക് വണ്ടി ചെക്ക് നല്‍കിയെന്നാരോപിച്ച് പരാതി നല്‍കിയത്.കള്ളാര്‍ സ്വദേശി പി.കെ.സുബീര്‍, ചുള്ളിയോടിയിലെ അഷറഫ് എന്നിവരാണ് പരാതി നല്‍കിയത്. കള്ളാര്‍ പ്രദേശത്തെ ഇവരുടെ ബന്ധുക്കള്‍ മാത്രം രണ്ടര കോടിയുടെ നിക്ഷേപമാണ് ഫാഷന്‍ ഗോള്‍ഡില്‍ നടത്തിയിട്ടുള്ളത്. പരാതിക്കാരനായ സുബീറിന്റെ ആവശ്യപ്രകാരം നിക്ഷേപത്തില്‍ നിന്ന് രണ്ട് തവണയായി 22 ലക്ഷം രൂപ തിരിച്ച് നല്‍കിയിരുന്നു. ബാക്കിയുള്ള പണത്തിനാണ് വണ്ടിച്ചെക്ക് നല്‍കിയതെന്ന് പരാതിക്കാരനായ പി.കെ.സുബീര്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കോടതി എം എൽ എക്ക് സമൻസ് അയച്ചു.കേസിൽ ഡിസംബർ മാസം ഹാജരാകാൻ കോടതി എംഎൽഎ ക്ക് നിർദേശം നൽകി.
നേരത്തെ മൂന്നു പേരിൽ നിന്നായി മുപ്പത്തഞ്ചു ലക്ഷം രൂപ വാങ്ങി തിരിച്ചുനൽകാതെ വഞ്ചിച്ചതിന് കമറുദ്ദീന്റെ പേരിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.   3  

  

No comments