സീതാംഗോളിയിൽ മധ്യവയസ്‌കൻ ഗ്രൗണ്ടിൽ മരിച്ച നിലയിൽ.ദുരൂഹതയെന്ന് നാട്ടുകാർ
കുമ്പള (True News.Sept 6,2020): സീതാംഗോളിയിൽ ഗ്രൗണ്ടിൽ മധ്യവയസ്‌കൻ മരിച്ച നിലയിൽ. സീതാംഗോളി കോടിമൂല സ്വദേശി ശങ്കർ (55) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൂലി ജോലിചെയ്തുവരുന്ന ശങ്കർ രാവിലെ വീട്ടിൽ നിന്നും ജോലിക്ക് പോയതായിരുന്നു. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. . എന്നാൽ ഇന്ന് രാവിലെ കോടിമൂല ഗ്രൗണ്ടിൽ ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുമ്പള പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മരണത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ പറയുന്നു. മൃതദേഹത്തിൽ മർദ്ദിച്ചതിന് പാടുകളുണ്ട്.കണ്ണിന്റെ ഭാഗത്തും കഴുത്തിലും അടിയേറ്റ പാടുകളുണ്ടെന്ന് പോലീസ് പറഞ്ഞു. രക്തപ്പാടുകളും കണ്ടെത്തിയിട്ടുണ്ട് മൃതദേഹം ഉച്ചയോടെപോസ്റ്റുമോർട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോകും.കുമ്പള സി.ഐ. പി. പ്രമോദ്, എസ്.ഐ. എ സന്തോഷ് കുമാർ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകുന്നു.
Post a Comment