JHL

JHL

ജ്വല്ലറി തട്ടിപ്പ് : എം സി ഖമറുദ്ദീനെതിരെ ലീഗ് നേതൃത്വം നടപടിക്ക്.യുഡിഎഫ് ചെയർമാൻ സ്ഥാനം രാജിവെക്കാൻ നിർദേശം.


കാസറഗോഡ് (True News, Sept 7,2020): ജ്വല്ലറി തട്ടിപ്പിൽ പ്രതിയായ മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീനെതിരെ മുസ്ലിം ലീഗ് നടപടിക്ക്. ഖമറുദ്ദീനോട് യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനം ഒഴിയാൻ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.പുതിയ ചെയർമാനെ ഉടൻ കണ്ടെത്തുമെന്നാണ് അറിയുന്നത്.
കേസ് ക്രൈം ബ്രാഞ്ചിന് വിട്ട സാഹചര്യത്തിൽ ഖമറുദ്ദീൻ തുടരുന്നത് വരുന്ന തദ്ദേശ തെരെഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാക്കുമെന്ന അഭിപ്രായം  സംസ്ഥാന സമിതി അംഗങ്ങൾക്കിടയിൽ സജീവമാണ്.
സി ടി അഹമ്മദ് അലിയെ നിർദേശിക്കാനാണ് ലീഗ് സംസ്ഥാന നേതൃത്വത്തിന് താല്പര്യമെങ്കിലും മുൻ ട്രഷററും മുൻ മന്ത്രിയുമായ മുതിർന്ന നേതാവിനെ ജില്ലാ യുഡിഎഫ് ചെയർമാനാക്കുന്നത് ഉചിതമല്ലെന്ന അഭിപ്രായവും പാർട്ടിയിലുണ്ട്. അങ്ങനെയാണെങ്കിൽ മുൻ  മുനിസിപ്പൽ ചെയർമാൻ ടി ഇ അബ്ദുല്ല പുതിയ യുഡിഎഫ് ചെയർമാനാകും.
എം.സി. ഖമറുദ്ദീന്‍ ചെയര്‍മാനും മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തകസമിതി അംഗം ടി.കെ. പൂക്കോയ തങ്ങള്‍ മാനേജിങ് ഡയറക്ടറുമായ ചെറുവത്തൂര്‍ ആസ്ഥാനമായ ഫാഷന്‍ ഫാഷന്‍ ഗോള്‍ഡ് ജൂവലറി എന്ന സ്ഥാപനത്തിലേക്ക് നിക്ഷേപമായി സ്വീകരിച്ച തുക തിരിച്ചുനല്‍കിയില്ലെന്നാണ് പരാതി. 800-ഓളം നിക്ഷേപകരില്‍ നിന്നും 136 കോടി രൂപ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്നാണ് ഇരുവര്‍ക്കുമെതിരായ ആക്ഷേപം

No comments