JHL

JHL

ഊട്ടി കുന്നൂരിനു സമീപം ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തിൽ മരണം 11 ആയി

ഊട്ടി(www.truenewsmalayalam.com) : ഊട്ടി കുന്നൂരിനു സമീപം ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തിൽ മരണം 11 ആയി . സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിനുള്‍പ്പെടെ ഗുരുതര പരുക്ക്.

14 യാത്രക്കാരില്‍  ഉന്നത സൈനികോദ്യോഗസ്ഥരും റാവത്തിന്റെ ഭാര്യ മധുലിഖയും സ്റ്റാഫും ഉൾപ്പെടുന്നു. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമകേന്ദ്രത്തില്‍ നിന്ന്  ഊട്ടിയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. കൂടുതൽ വിവരങ്ങൾ സേന പുറത്തുവിട്ടിട്ടില്ല. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നു കരുതുന്നു.

അപകടസമയത്ത് കനത്ത മൂടല്‍മഞ്ഞുണ്ടായിരുന്നുവെന്ന് സമീപവാസി എസ്.ഗോപാലകൃഷ്ണന്‍ പറഞ്ഞു. കട്ടേരി ഫാമിനു സമീപമാണ് അപകടമെന്നും  എസ്. ഗോപാലകൃഷ്ണന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഹെലികോപ്റ്റര്‍ വെല്ലിങ്ടണില്‍ ഇറങ്ങാതെ തിരിച്ചു പോകുമ്പോഴാണ് അപകടമെന്ന് കരുതുന്നുവെന്നും ഇയാൾ പറഞ്ഞു.

വ്യോമസേനയുടെ എംഐ 17V5 ഹെലികോപ്റ്റര്‍ ആണ് അപകടത്തിൽപ്പെട്ടത്. സൂലൂരില്‍ നിന്ന് തിരിച്ചത് 11.47 നായിരുന്നു. ഹെലിപാഡിന് 10 കി.മി അകലെ 12.20നായിരുന്നു അപകടം. 

ഇന്ത്യന്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു. കൂനൂരിലെ കാട്ടേരി ഫാമിനു സമീപമാണ് അപകടം. കനത്ത മൂടല്‍മഞ്ഞുണ്ടായിരുന്നു. യാത്രക്കാര്‍: ബ്രിഗേഡിയര്‍ എല്‍.എസ്.ലിഡര്‍, ലെഫ്. കേണല്‍ ഹര്‍ജിന്ദര്‍ സിങ്, നായികുമാരായ ഗുരുസേവക് സിങ്, ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, സായി തേജ, ഹവില്‍ദാര്‍ സത്പാല്‍.

ഊട്ടി കുന്നൂരിനു സമീപം ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകട സ്ഥലത്തേക്കു കോയമ്പത്തൂരില്‍നിന്ന് 6 മുതിര്‍ന്ന ഡോക്ടര്‍മാര്‍ കൂനൂരിലെത്തി. അപകടത്തെക്കുറിച്ച് അന്വേഷണത്തിന് ഇന്ത്യന്‍ വ്യോമസേന ഉത്തരവിട്ടു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പാർലമെന്റിൽ പ്രസ്താവന നടത്തും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ കൂന്നൂരിലെത്തും.





No comments