JHL

JHL

പെരിയ ഇരട്ടക്കൊലക്കേസ്; മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ അഞ്ച് സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്തു.


കാസർകോട്(www.truenewsmalayalam.com) : പെരിയ ഇരട്ടക്കൊലക്കേസിൽ അഞ്ച് സി.പി.എം നേതാക്കൾ അറസ്റ്റിൽ. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു . ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെയുള്ള അഞ്ചു പേരാണ് അറസ്റ്റിലായത്. ബ്രാഞ്ച് സെക്രട്ടറി രാജു, റജി വർഗീസ്, ഹരിപ്രസാദ്, സുരേന്ദ്രൻ, ശാസ്താ മധു എന്നിവരാണ് അറസ്റ്റിലായത്.

ഇവരെ നാളെ എറണാകുളം സി.ബി.ഐ കോടതിയിൽ ഹാജരാക്കും. സി.ബി.ഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണച്ചുമതല.


മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ, ഉദുമ ഏരിയാ സെക്രട്ടറിയായിരുന്ന മണികണ്ഠൻ, പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവരെ നേരത്തെ കേസിൽ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. മണികണ്ഠൻ കേസിൽ പ്രതിയാണ്. പ്രതികൾക്ക് സംരക്ഷണം നൽകുകയും തെളിവുനശിപ്പിക്കാൻ കൂട്ടുനിൽക്കുകയും ചെയ്തെന്നാണ് ഇവർക്കെതിരായ കുറ്റം.

2019 ഫെബ്രുവരി 17 ന് രാത്രി 7.45നാണ് പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്(21), ശരത് ലാൽ(24) എന്നിവരെ വാഹനങ്ങളിലെത്തിയ സംഘം ബൈക്ക് തടഞ്ഞു വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം അക്രമിസംഘം പള്ളിക്കര പഞ്ചായത്തിലെ പാക്കം, വെളുത്തോളി പ്രദേശങ്ങളിലാണ് ആദ്യമെത്തിയത്. അവിടെവെച്ച് രക്തം പുരണ്ട വസ്ത്രം കത്തിച്ചു കളഞ്ഞു. തുടർന്ന് സംഘത്തിന് രക്ഷപ്പെടാൻ സുരക്ഷിത താവളമൊരുക്കിയത് സി.പി.എം നേതാക്കളുടെ നേതൃത്വത്തിലാണെന്ന് സി.ബി.ഐ സംഘം കണ്ടെത്തിയിരുന്നു.

കൊലക്കേസിൽ ഒന്നാം പ്രതി പീതാംബരൻ അടക്കമുള്ള 14 പ്രതികളിൽ 11 പേർ റിമാൻഡിലാണ്. മൂന്നു പേർക്ക് ജാമ്യം ലഭിച്ചു.

കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന്​ ആവശ്യപ്പെട്ട് കൃപേഷി​െൻറയും ശരത്‌ലാലലി​െൻറയും മാതാപിതാക്കൾ നൽകിയ ഹരജിയിൽ സി.ബി.ഐ തുടരന്വേഷണം നടത്താൻ ഹൈകോടതി ഉത്തരവിട്ടു. ഇത്​ സുപ്രീം കോടതിയും ശരി​െവച്ചതോടെയാണ് സി.ബി.ഐ അന്വേഷണം തുടങ്ങിയത്.





No comments