JHL

JHL

കാണാതായ ഉപ്പള സ്വദേശിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി.

ഉപ്പള(www.truenewsmalayalam.com) : കാണാതായ ഉപ്പള സ്വദേശിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി.

മദങ്കളയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള കുളത്തിലാണ് രണ്ട് ദിവസം മുമ്പ് കാണാതായ ഉപ്പള പച്ചിലമ്പാറ സ്വദേശി ഉദയ(34)ന്റെ മൃതദേഹം കണ്ടെത്തിയത്.

ഞായറാഴ്ചയാണ് ഉദയനെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

 പിതാവ്:- രാഘവൻ മാതാവ്:- പത്മാവതി. ഗായത്രി, ഭവ്യ, നിമിത എന്നിവര്‍ സഹോദരങ്ങളാണ്.

മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.





No comments