JHL

JHL

മംഗളൂരുവിൽ നിയമ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന കേസ്; പ്രതിയെ സഹായിച്ച രണ്ടു പേർ അറസ്റ്റിൽ.

മംഗളൂരു(www.truenewsmalayalam.com) : നിയമ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ അഭിഭാഷകൻ കെഎസ്എൻ രാജേഷ് ഭട്ടിനെ സഹായിച്ചെന്ന കുറ്റത്തിന് ഭാര്യയടക്കം രണ്ടുപേർ അറസ്റ്റിൽ.

പ്രതിയുടെ ഭാര്യ ശശികല രാജേഷും പ്രതിയുടെ ബന്ധു എന്ന് പറയപ്പെടുന്ന അശോക് കെ എന്നിവരെയാണ് കർണ്ണാടക പോലീസ് അറസ്റ് ചെയ്തത്.

ഒക്ടോബർ 18നാണ് അഭിഭാഷകൻ ഭട്ടിനെതിരെ ഇര ലൈംഗികപീഡനത്തിന് കേസ് ഫയൽ ചെയ്തത്.

നേരത്തെ പ്രതിയായ രാജേഷിന്റെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവിട്ടു.

ഇയാളെ പിടികൂടാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും മറ്റൊരു രാജ്യത്തേക്ക് രക്ഷപ്പെടുന്നത് തടയാൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇയാളുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിരിക്കുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് കൃത്യവിലോപത്തിന് ഒരു വനിതാ സബ് ഇൻസ്‌പെക്ടർ ഉൾപ്പെടെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ പോലീസ് സസ്‌പെൻഡ് ചെയ്യുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

മൂന്നാം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിലെ എസിബിയുടെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി (എസ്പിപി) തുടരരുതെന്ന് അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) അധികൃതർ പ്രതിയായ അഭിഭാഷകനോട് നിർദേശിച്ചിരുന്നു.





No comments