JHL

JHL

ഊട്ടിയിലുണ്ടായ ഹെലികോപ്ടർ അപകടം; മരിച്ച ബ്രി​​ഗേ​​ഡി​​യ​​ർ എ​​ൽ.​​എ​​സ്.​ ലി​​ഡ്ഡ​​റിന് രാജ്യത്തിന്‍റെ അന്ത്യാഞ്ജലി.

ന്യൂഡൽഹി(www.truenewsmalayalam.com) : കുനൂർ സൈനിക ഹെലികോപ്ടർ അപകടത്തിൽ മരിച്ച ബ്രി​​ഗേ​​ഡി​​യ​​ർ എ​​ൽ.​​എ​​സ്.​ ലി​​ഡ്ഡ​​റിന് രാജ്യത്തിന്‍റെ അന്ത്യാഞ്ജലി. ലി​​ഡ്ഡ​​റിന്‍റെ മൃതദേഹം രാവിലെ ഒമ്പത് മണിയോടെ​ ഡ​​ൽ​​ഹി ക​​ന്‍റോ​ൺ​​മെന്‍റി​​ലെ ബ്രാ​​ർ സ്​​​ക്വ​​യ​​ർ ശ്​​​മ​​ശാ​​ന​​ത്തി​​ൽ സം​​സ്​​​ക​​രി​​ച്ചു. പൂ​​ർ​​ണ ഔ​​ദ്യോ​​ഗി​​ക ബ​​ഹു​​മ​​തി​​ക​​ളോ​​ടെയായിരുന്നു സംസ്കാര ചടങ്ങുകൾ. ലി​​ഡ്ഡ​​റിന്‍റെ ഭാര്യയും മകളും അന്ത്യാഞ്ജലി അർപ്പിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കരസേന മേധാവി ജനറൽ എം.എം നരവനെ, നാവിക സേന മേധാവി അഡ്മിറൽ ആർ. ഹരികുമാർ, വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ, വി.ആർ ചൗധരി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ അടക്കമുള്ളവർ ആദരാഞ്ജലി അർപ്പിച്ചു.




No comments