വീട് നിർമ്മിക്കാൻ ആലോചനയുണ്ടോ : ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
രണ്ട് തരത്തിലാണ് ജെ എച്ച് ബിൽഡേഴ്സ് നിർമ്മാണം ഏറ്റെടുക്കുന്നത്. 1300, 1500, 1800, 2000 എന്നിങ്ങനെ സ്‌ക്വയർ ഫീറ്റിന് കോൺട്രാക്ട് എടുത്ത് നിർമ്മിച്ചു കൊടുക്കുന്ന രീതിയാണ് ഒന്ന്.
പത്തുശതമാനം സൂപ്പർ വിഷൻ ചാർജ് വെച്ച് നിർമ്മാണം ഏറ്റെടുക്കുന്ന വേറൊരു രീതിയാണ് മറ്റൊന്ന്. വളരെ flexible ആയ ഒരു രീതിയാണിത്. ഇതിൽ സ്വന്തമായി വീട് നിർമിക്കുന്ന ഒരു feeling ക്ലയൻറ്സിന് ലഭിക്കുന്നു. ഓരോ ആഴ്ചയിലോ നിശ്ചിത ദിവസം കൂടുമ്പോഴോ കണക്കുകൾ കൃത്യമായി ക്ലയൻസിന്റെ മൊബൈലിലേക്ക് പി ഡി എഫ് ആയി അയച്ച് തരുന്നു. അതിൽ ഓരോ ആഴ്ചയും എന്തൊക്കെ പണികളാണ് നടന്നതെന്നും എന്തൊക്കെ മെറ്റീരിയൽ വാങ്ങിച്ചു എന്നും കൃത്യമായി മനസ്സിലാക്കാൻ സാധിക്കും.
ഒരു കെട്ടിടം രൂപകൽപന ചെയ്യുമ്പോൾ അതിൽ ഭാഗഭാക്കാകുന്ന നിരവധി ഘടകങ്ങളുണ്ട്. ആവർത്തനം, പുതുമ, സാമ്പത്തിക വശം, ഉപയുക്തത അങ്ങനെ പലതും. സ്റ്റീരിയോ ടൈപ്പുകൾ ഒരേ സമയം അനുഗ്രഹവും ബാദ്ധ്യതയുമാണെന്നു പറയാറുണ്ട്. പുതുമക്കുവേണ്ടിയുള്ള പരിശ്രമം അനാവശ്യമായ വ്യയത്തിലും അബദ്ധത്തിലും കലാശിക്കാറുമുണ്ട്. ഇത്തരം കാര്യങ്ങളെ മുഴുവൻ പഠിച്ചതിനുശേഷമുള്ള നിർമ്മിതികൾ മാത്രമേ വിജയസ്തംഭങ്ങളാകുന്നുള്ളൂ.
കെട്ടിടം ചെറുതാണെങ്കിലും വലുതാണെങ്കിലും പ്രീമിയം ഗുണനിലവാരമുള്ള നിർമ്മിതികൾ മാത്രമാണ് ജെ എച്ച് എൽ ഏറ്റെടുക്കുന്നത്. കെട്ടിടത്തിന്റെ ഉറപ്പിന്റെയോ ഭംഗിയുടെയോ ഉപയുക്തതയുടെയോ കാര്യത്തിൽ വിട്ടുവീഴ്ചകൾക്ക് തയ്യാറല്ല എന്നുതന്നെയാണ് അതിനർത്ഥം. ഉപഭോക്താവ് മുടക്കുന്ന പണത്തിന് തത്തുല്യമായതാണ് ലഭിക്കുന്നത്. ഏതൊരു അളവുകോലിലും അതിനു താഴെയാകില്ല എന്ന ഉറപ്പാണ് ജെ എച്ച് എൽ നൽകുന്നത്.പരിഷ്കൃത സമൂഹമായ നമ്മൾ നമുക്കുവേണ്ടിത്തന്നെ നിർമ്മിച്ച നിരവധി നിയമങ്ങളനുസരിച്ചാണ്ണ് ജീവിക്കുന്നത്. താമസത്തിനോ മറ്റാവശ്യങ്ങൾക്കോ വേണ്ടി പണിയുന്ന കെട്ടിടത്തിന്റെ നിയമവശങ്ങൾ സാങ്കേതികത പ്രായോഗികസൗകര്യങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ഉടമയ്ക്ക് എപ്പോഴും ബോധ്യമുണ്ടായിക്കൊള്ളണമെന്നില്ല. അതുകൊണ്ടുതന്നെയാണ് കെട്ടിടം സ്ഥിതി ചെയ്യേണ്ട ഭൂമി തീരുമാനിക്കുന്ന ഘട്ടം മുതൽക്കുള്ള എല്ലാ കാര്യങ്ങളും ജെ എച്ച് എൽ ഏറ്റെടുക്കുന്നത്.
നിർമ്മാണം തുടങ്ങിയതിനുശേഷം നിയമക്കുരുക്കിൽ പെട്ട് മുടങ്ങിപ്പോയിട്ടുള്ള നൂറു കണക്കിന് കെട്ടിടങ്ങൾ നമ്മുടെ നഗര-ഗ്രാമങ്ങളിൽ കാണാൻ സാധിക്കും. കോടിക്കണക്കിന് മൂല്യമുള്ള സമ്പത്താണ് ഇങ്ങനെ ലാപ്‌സായി ആർക്കും പ്രയോജനമില്ലാത്ത കാടുകയറിയും മൃഗങ്ങളുടെ വാസസ്ഥലങ്ങളായും കിടക്കുന്നത്. മാറിമാറിവരുന്ന നിയമങ്ങളും ചട്ടങ്ങളും അറിഞ്ഞിരിക്കാത്തതുകൊണ്ടോ ചതിവിൽ പെടുന്നതുകൊണ്ടോ ഒക്കെ സംഭവിക്കുന്നതാണിത്. ഇത്തരം സാഹചര്യം ഒഴിവാക്കുന്നതിന് ജെ എച്ച് എൽ ബിൽഡേഴ്സിന്റെ ലെയ്‌സണിംഗ് വിഭാഗം ദത്തശ്രദ്ധമായിരിക്കുന്നത്. നിയമവിദഗ്ധരുടെയും അഡ്‌വൈസേഴ്‌സിന്റെയും സേവനം എപ്പോഴും ഉപഭോക്താവിന് ലഭ്യമാണ്.
പ്രസ്തുത ഭൂമിയുടെ മേൽ സർക്കാരിന്റെ ‘ഭൂപതിവ് നിയമങ്ങൾ’ (Land Assignment Acts) പ്രകാരമുള്ള എന്തെങ്കിലും ബാദ്ധ്യതകളോ വിലക്കുകളോ നിയമപ്രശ്നങ്ങളോ ഉണ്ടോ എന്നത് ഭൂമി വാങ്ങുന്നതിനു മുൻപുതന്നെ ഉറപ്പുവരുത്തേണ്ടതുണ്ട്. 1895 ലെ ലാൻഡ് ഗ്രാന്റ്സ് ആക്ട് മുതൽ 1950, 1957, 1960, 1971 കാലത്തെല്ലാം ഭൂസംബന്ധമായ നിരവധി നിയമങ്ങളും സങ്കീർണ്ണമായ ചട്ടങ്ങളും നമ്മുടെ നാട്ടിൽ നിലവിൽ വന്നിട്ടുണ്ട്. അത് പ്രകാരമുള്ള സൂക്ഷ്മവശങ്ങൾ പരിശോധിച്ചതിനു ശേഷമേ ഏത് ഇടപാടിലും പങ്കാളികളാകാൻ പാടുള്ളൂ.
സാധാരണക്കാർക്ക് വീടുണ്ടാക്കാൻ പ്ലാൻ, ത്രീ ഡി എലിവേഷൻ എന്നിവയിൽ സൗകര്യവും പുതുമയും നോക്കി ഫൈനലൈസ് ചെയ്ത ശേഷം ആണ് നിർമ്മാണത്തിലേക്ക് കടക്കുന്നത്. ലക്ഷങ്ങൾ മുടക്കി നിർമ്മിക്കുന്ന വീട് ഉണ്ടാക്കുമ്പോൾ വെറും അയ്യായിരമോ ആറായിരമോ മാത്രം വരുന്ന ത്രീ ഡി എലിവേഷൻ പോലും ചെയ്യാതെ നിർമ്മാണത്തിലേക്ക് കടക്കുന്നവരുണ്ട്. അത് ജെ എച്ച് എൽ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. അത് പണി പൂർത്തീകരിക്കുമ്പോഴേക്കും നിർമ്മാണ വൈകൃതങ്ങൾക്കും സാമ്പത്തിക നഷ്ടങ്ങൾക്കും കരണമാവുമെന്ന് ഉറപ്പാണ്.
വിദഗ്ദരായ സിവിൽ എൻജിനിയർമാർ തയ്യാറാക്കുന്ന പ്ലാനും ത്രീ ഡി എലിവേഷനും തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ നിന്നുള്ള പെർമിറ്റും ജെ എച്ച് എൽ ചെയ്തു കൊടുക്കുന്നു. നിർമ്മാണം ജെ എച്ച് എലിനെ ഏല്പിയ്ക്കുകയാണെങ്കിൽ അത് പൂർണ്ണമായും സൗജന്യമായി ചെയ്തു കൊടുക്കുന്നു.
വ്യത്യസ്തതയും പുതുമയും ആഗ്രഹിക്കുന്നവർക്ക് ആർക്കിടെക്ടിന്റെ സേവനവും ജെ എച്ച് എൽ ഉറപ്പു വരുത്തുന്നു. ആർകിടെക്ട് തയ്യാറാക്കുന്ന സമ്പൂർണ്ണ മായ പ്ലാനും ഇൻഡീറിയർ അടക്കമുള്ള എലിവേഷനും ചെയ്ത് നിങ്ങളുട നിർമിതിയെ സമ്പുഷ്ടമാക്കുന്നു.
ബഹുനില കെട്ടിടങ്ങൾക്ക് സ്ട്രക്ചറൽ പ്ലാൻ ചെയ്തു കൊടുക്കുകയും സ്ട്രക്ചറൽ എഞ്ചിനീയറുടെ സേവനവും ഉറപ്പുവരുത്തുന്നു.
കാസറഗോഡ് ജില്ലയിലെ കുമ്പള മീപ്പിരി സെൻഡറിൽ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. കുമ്പള, ഉപ്പള കാസറഗോഡ് , ചെർക്കള, ഉദുമ ഭാഗങ്ങളിലായി കുറഞ്ഞ കാലം കൊണ്ട് നിരവധി കെട്ടിടങ്ങൾ നിർമ്മിക്കാൻ ഇതിനകം സാധിച്ചിട്ടുണ്ട്.പണി പൂർത്തിയാക്കിയതും ഇപ്പോൾ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്നതുമായ വില്ലകളും, വീടുകളും, അപ്പാർട്മെന്റുകളും, കൊമേർഷ്യൽ കെട്ടിടങ്ങളും, പള്ളികളും ഗുണ മേന്മ കൊണ്ടും വിശ്വസ്തത കൊണ്ടും ലഭിച്ച അടയാളങ്ങളായി ഈ ഭാഗങ്ങളിൽ കാണാവുന്നതാണ്. www.jhlbuilders.in
TEAM JHL
Ismail Moosa 9562 541 541 Abdullatheef 9947 541 541
TEAM JHL |
Post a Comment