അർജുന്റെ ലോറി കണ്ടെത്തി
അങ്കോല(www.truenewsmalayalam.com) : മണ്ണിടിച്ചിലിൽ കാണാതായ അർജുനായി നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ ലോറി അർജുന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്.
ഭാരത് ബെൻസ് ലോറിയാണ് കണ്ടെത്തിയത്. അർജുനും ഉണ്ടായിരുന്നത് ഇതേ ലോറി തന്നെയായിരുന്നു.
15 അടി താഴ്ച്ചയിലാണ് ലോറിയുള്ളതെന്ന് അധികൃതർ പറഞ്ഞു. സൂചന ലഭിച്ചിടത്ത് നേവിയുടെ മുങ്ങൽ വിദഗ്‌ധർ തിരച്ചിലാരംഭിച്ചു.
ലോറിയുടെ ലൊക്കേഷൻ എന്ന് സംശയിക്കുന്ന ചിത്രം നേവി നേരത്തെ പുറത്തുവിട്ടിരുന്നു.
സോണാർ സിഗ്നൽ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. നിർണായാക ദൃശ്യം മീഡിയാവണിന് ലഭിച്ചു.
ഒരു ട്രക്ക് വെള്ളത്തിൽ കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി കൃഷ്‌ണ ബൈര ഗൗഢ വ്യക്തമാക്കിയിരുന്നു.
Post a Comment