JHL

JHL

മുസ്‌ലിം ലീഗ് നേതാവ് അന്തുഞ്ഞി ഹാജി ചിപ്പാർ നിര്യാതനായി

ഉപ്പള(www.truenewsmalayalam.com) : പൗര പ്രമുഖനും പി.ഡബ്ള്യു.ഡി  കരാറുകാരനും മുസ്‌ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം വൈ. പ്രസിഡണ്ടുമായ അന്തുഞ്ഞി ഹാജി ചിപ്പാർ (64)നിര്യാതനായി.

സിറന്തട്ക്ക ജമാഅത്ത് പ്രസിഡണ്ട്, സുന്നി മഹൽ ഫെസറേഷൻ പൈവളികെ പഞ്ചായത്ത് ജനറൽ സെക്രട്ടറി, എസ് വൈ എസ് പഞ്ചായത്ത് പ്രസിഡണ്ട്, പൈവളികെ റൈഞ്ച് വൈ: പ്രസിഡണ്ട് പയ്യക്കി ഉസ്താദ് അക്കാദമി സഹകാരി, വില്ലേജ് വികസന സമിതി അംഗം, എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു.

 പൈവളികെ സർവീസ് കോ - ഒപ്പററ്റീവ് സൊസൈറ്റി മുൻ പ്രസിഡണ്ടും, ഉപ്പള ഹർബൻ ബാങ്ക് മുൻ വൈ: പ്രസിഡണ്ടുമായിരുന്നു നാട്ടിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മത രംഗങ്ങളിൽ നിറഞ്ഞ് നിൽക്കുമ്പോഴായിരുന്നു മരണം.

പരേതരായ ഇബ്രാഹിം മാഷിൻ്റെയും ആയിശ ഹജജുമ്മയുടെയും മകനാണ്. സൈബുന്നിസയാണ് ഭാര്യ.
 ഇബ്രാഹിം ബാത്തിഷ,മുഹമ്മദ് ബാഷിൽ, ആയിശത്ത് ബാസില, ഫാത്തിമ, ഡോ:ഫയിമ മക്കളാണ്.

 പൈവളികെ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ സിയാസുന്നിസ മരുമകളാണ്.

സഹോദരങ്ങൾ: പരേതനായ മുഹമ്മദ് അഷ്റഫ് (എസി എഫ് റൈഞ്ചർ ), ഫാത്തിമ, മിസ്രിയ , റുഖിയ

മയ്യത്ത് ഇന്ന് 3 മണിക്ക് സിറന്തട്ക്ക ജുമ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും

മുസ്‌ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം, പൈവളികെ പഞ്ചായത്ത് കമ്മിറ്റിയും അനുശോചിച്ചു


No comments