JHL

JHL

കാലവർഷക്കെടുതിയിൽ തകർന്ന വീടുകൾക്കുള്ള സഹായം വേഗത്തിലാ ക്കണം. -മൊഗ്രാൽ ദേശീയവേദി

മൊഗ്രാൽ. കാലവർഷക്കെടുതിയിൽ തകർന്ന വീടുകൾക്കുള്ള ധനസഹായം വേഗത്തിലാക്കാൻ റവന്യൂ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് മൊഗ്രാൽ ദേശീയ വേദിയോഗം ആവശ്യപ്പെട്ടു.


 വീടുകൾ തകർന്നവർ സാധാരണക്കാരായ കുടുംബാംഗങ്ങളാ യതിനാൽ അവർ ഇന്ന് പെരുവഴിയിലാണ്. ഭീമമായ വാടക നൽകി വാടക കെട്ടിടങ്ങളിൽ താമസിക്കാൻ ഈ കുടുംബങ്ങൾക്ക് പ്രയാസമുണ്ട്. കാലവർഷമാ യതിനാൽ ജോലിയൊന്നും ഇല്ലാതെ കഷ്ടപ്പെടുന്നവരാണ് ഇത്തരം കുടുംബാംഗങ്ങൾ. ഇവരെ ധനസഹായത്തിനായി 100 തവണ വില്ലേജ്, താലൂക്ക് ഓഫീസുകൾ കയറിയിറങ്ങേണ്ട അവസ്ഥ ഉണ്ടാക്കരുത്.

 തകർന്ന വീടുകൾക്കുള്ള ധനസഹായം വേഗത്തിലാക്കിയാൽ അവർക്ക് വീട് നന്നാക്കിയെടുത്ത് സ്വന്തം വീട്ടിൽ തന്നെ താമസിക്കാനാവും. ഇതിന് റവന്യൂ വകുപ്പും, ജില്ലാ ഭരണകൂടവും യുദ്ധകാലാ ടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നും മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.

 ജില്ലയിൽ നൂറുകണക്കിന് കുടുംബാംഗങ്ങൾ ഇത്തരത്തിൽ മേൽക്കൂര ദ്രവിച്ചും, ചുമരുകൾ ഇടിഞ്ഞും അപകടാവസ്ഥയിലു ള്ള  വീടുകളിൽ താമസിച്ചു വരുന്നുണ്ട്. കാലവർഷം തുടങ്ങിയാൽ ഇത്തരം കുടുംബങ്ങൾ വളരെ ഭീതിയോടെയാണ് വീടിനുള്ളിൽ കഴിഞ്ഞുകൂടുന്നത്. ഇവർക്ക് സർക്കാറിന്റെ ലൈഫ് ഭവന പദ്ധതികളിൽ മുൻഗണനാ ടിസ്ഥാനത്തിൽ സഹായം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.

 യോഗത്തിൽ പ്രസിഡണ്ട് വിജയകുമാർ അധ്യക്ഷത വഹിച്ചു.ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, ഗൾഫ് പ്രതിനിധികൾ സംബന്ധിച്ചു. ജനറൽ സെക്രട്ടറി റിയാസ് കരീം സ്വാഗതവും,ട്രഷറർ എച്ച് എം കരീം നന്ദിയും പറഞ്ഞു.




No comments