ഹെവൻസ് പ്രീസ്‌കൂൾ കുമ്പള ഫ്രാഞ്ചൈസി പെർവാഡ് പ്രവർത്തനമാരംഭിച്ചു
കുമ്പള : മോണ്ടിസോറി വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി കുരുന്നു കുഞ്ഞുങ്ങൾക്ക് ആറ് വയസ്സിനു മുമ്പ് ഖുർആൻ പാരായണം ചെയ്യാനും കെ ജി വിദ്യാഭ്യാസത്തിനു മുമ്പ് കുട്ടികളുടെ തനതായ ശൈലിയിലൂടെ വളർത്തിക്കൊണ്ടു വരുന്ന 'ഹെവൻസിന്റെ' പ്രീ സ്‌കൂൾ കുമ്പള ഫ്രാഞ്ചൈസി പെർവാഡ് ഫജ്ർ കോമ്പൗണ്ടിൽ പ്രവർത്തനമാരംഭിച്ചു. ഹെവൻസ് കാസറഗോഡ് രക്ഷാധികാരി സഈദ് ഉമർ പുതിയ ക്ലാസ്സ് റൂം ഉദ്‌ഘാടനം ചെയ്തു. ബൈത്തുസ്സകാത്ത് കേരള ചെയർമാൻ ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന് മുഖാതിഥിയായി. ഹെവൻസ് അസിസ്റ്റൻറ് ഡയറക്ടർ സാബിത് ബന്നാൻ,കുമ്പള മസ്ജിദുന്നൂർ പ്രെസിഡെന്റ് അഡ്വ. എം സി എം അക്ബർ,യു പി സിദ്ദീഖ്, പി എസ് അബ്ദുല്ലക്കുഞ്ഞി,കെ ഐ അബ്ദുല്ലത്തീഫ്,വി എം ശരീഫ്, ഫൗസിയ സിദ്ദീഖ്, അബ്ദുല്ലത്തീഫ് കുമ്പള, അദ്നാൻ, നഹാറുദ്ദീൻ, ബീരാൻ മൊയ്തീൻ, ബി എം അബ്ദുല്ല, നദീറ അബ്ദുല്ല,സഹീറ ലത്തീഫ്, മറിയംബി, നസറുദ്ദീൻ കടവത്ത്, സക്കീന അക്ബർ തുടങ്ങിയവർ സംബന്ധിച്ചു.ഹെവൻസ് പ്രിൻസിപ്പൽ സാറ ത്വയ്ബ സ്വാഗതവും മെന്റർ ഫാത്തിമ അനസ് നന്ദിയും പറഞ്ഞു. പ്രവർശനോത്സവത്തോടെ യാണ് പരിപാടികൾക്ക് തുടക്കമായത്. INTEGRATED EDUCATION COUNCIL INDIA (IECI) യുടെ സിലബസ് അനുസരിച്ചു മൂന്ന് വയസ്സ് മുതലാണ് അഡ്മിഷൻ. ഇംഗ്ലീഷ്, അറബി, മലയാളം ഭാഷാ പഠനത്തോടൊപ്പം കുട്ടികൾക്ക് മാത്‍സ് സയൻസ് വിഷയങ്ങളും അഭ്യസിപ്പിക്കും. കേരളത്തിൽ അങ്ങോളമിങ്ങോളം വിജയകരമായി നടക്കുന്ന ഹെവൻസ് നെറ്റ് വർക്കിന്റെ കീഴിൽ ശാസ്ത്രീയമായി തയ്യാറാക്കിയ സിലബസാണ് പിൻതുടർന്നത് എന്നത് കുട്ടികളെ മികച്ച രീതിയിൽ വളരാൻ പ്രാപ്തരാക്കുന്നു. കുമ്പള മസ്ജിദുന്നൂർ അക്കാദമിക്ക് കൗൺസിലിന് കീഴിലാണ് ഈ പ്രീസ്‌കൂൾ പ്രവർത്തിക്കുന്നത് ഏതാനും സീറ്റുകൾ ഒഴിവുണ്ടെന്ന് അഡ്മിനിസ്ട്രഷൻ അറിയിച്ചു. അഡ്മിഷന് വേണ്ടി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാം 9048221193
Post a Comment