കുമ്പള ഭാസ്ക്കര നഗറിൽ ബസ് വെയ്റ്റിംഗ് ഷെഡിലേക്ക് കാർ ഇടിച്ചു കയറി മറിഞ്ഞു; യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു
കുമ്പള(www.truenewsmalayalam.com) : കുമ്പള ഭാസ്ക്കര നഗറിൽ ബസ് വെയ്റ്റിംഗ് ഷെഡിലേക്ക് കാർ ഇടിച്ചു കയറി മറിഞ്ഞു, യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ഇന്ന് (ചൊവ്വാഴ്ച) വൈകീട്ടോടെയായിരുന്നു അപകടം, മധൂർ കോട്ടക്കണ്ണി സ്വദേശികളായ അബ്ദുൾ കലന്തർ, ആരിഫ്, അജ്മൽ എന്നിവരാണ് കാറിലുണ്ടായിരുന്നത്.ഇവർ പരിക്കുകൾ കൂടാതെ രക്ഷപ്പെട്ടു.
അപകടത്തിൽ വെയ്റ്റിംഗ് ഷെഡ് ഭാഗികമായി തകർന്നു. നാട്ടുകാർ ചേർന്നാണ് കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്.
Post a Comment