JHL

JHL

സർവീസ് റോഡിലെ പരിമിതി; ഗതാഗത തടസ്സം പതിവാകുന്നു, കൈമലർത്തി അധികൃതർ


 മൊഗ്രാൽ(www.truenewsmalayalam.com) : സർവ്വീസ് റോഡിൽ വാഹനം കേടായാൽ പിന്നെ കുടുങ്ങിയത് തന്നെ. ആംബുലൻസ് ആയാൽ പോലും.. ഇടുങ്ങിയ സർവീസ് റോഡിലെ പരിമിതികൾ യാത്രക്കാർ ചൂണ്ടിക്കാട്ടുമ്പോഴും അധികൃതർ കൈമലർത്തും. 

യാത്രക്കാർക്ക് സമയനഷ്ടവും, ദുരിതവും തന്നെ.

 മൊഗ്രാൽ ലീഗ് ഓഫീസിന് സമീപം ഇന്ന് ഉച്ചയോടെ പിക്കപ്പ് വാൻ കേടായി സർവീസ് റോഡിൽ കുടുങ്ങി. അരമണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാർ ഇടപെട്ട് പൊക്കി മാറ്റാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല.

 ഒടുവിൽ കുമ്പള യുഎൽസിസി ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് മണ്ണു മാന്തിയന്ത്രം ഉപയോഗിച്ച് പിക്കപ്പ് വാനിനെ സർവീസ് റോഡിൽനിന്ന് മാറ്റിയതോടെയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.

 ഒരു ബസ്സിന് മാത്രം കടന്നുപോകാനുള്ള സൗകര്യമാണ് സർവീസ് റോഡിൽ പലയിടങ്ങളിലും ഉള്ളത്.

 റോഡിന് കുറുകെയുള്ള വൻ മതിലുകൾ കാരണം വാഹനങ്ങളെ തിരിച്ചുവിടാനും സാധിക്കുന്നില്ല.

 വാഹനം കേടാവുന്നതും, സർവീസ് റോഡിൽ ഗതാഗതം തടസ്സപ്പെടുന്നതും നിത്യസംഭവമാണ്. 

ഇതിൽ ഏറ്റവും പ്രയാസം ഉണ്ടാക്കുന്നത് രോഗികളെയും കൊണ്ട് ആശുപത്രിയിലേക്ക് കുതിക്കുന്ന ആംബുലൻസുകളെയാണ്.

 ആംബുലൻസുകൾ ഗതാഗത സ്തംഭനത്തിൽ കുടുങ്ങി രോഗികളുടെ ജീവന് തന്നെ ഭീഷണിയാവുന്നു.

 വിഷയം നിരവധി തവണ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ടെ ങ്കിലും മുകളിൽ നിന്നുള്ള ഓർഡർ പ്രകാരമേ ഞങ്ങൾക്കെന്തെങ്കിലും ചെയ്യാൻ കഴിയൂ എന്ന സ്ഥിരം പല്ലവിയാണ് നിർമ്മാണ കമ്പനി അധികൃതരുടെത്.

No comments