മഴത്തുള്ളി കിലുക്കം; പൂർവ്വ വിദ്യാർത്ഥി സംഗമം വേറിട്ടതായി
കുറ്റിക്കോൽ(www.truenewsmalayalam.com) : കുറ്റിക്കോൽ എയുപി സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടമായ സൗഹൃദം@95 യുടെ നേതൃത്വത്തിൽ ഏകദിന ക്യാമ്പും കുടുംബ സംഗമവും സംഘടിപ്പിച്ചു.
"മഴത്തുള്ളി കിലുക്കം'' എന്ന് പേരിൽ സംഘടിപ്പിച്ച പരിപാടി സ്ക്കൂൾ ഹെഡ്മിസ്ട്രസ് ശ്രീലത എം ഉദ്ഘാടനം ചെയ്തു.
ബാലു മഹേന്ദ്ര അംഗങ്ങൾക്ക് ജീവിത വിജയത്തെ കുറിച്ച് ക്ലാസെടുത്തു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങിൽ വെച്ച് അനുമോദിച്ചു.
വിജയൻ ശങ്കരംപാടി അധ്യക്ഷത വഹിച്ചു. സുരേഷ് വളവിൽ സ്വാഗതം പറഞ്ഞു. അധ്യാപകരായ ഹരി നാരായണൻ ടി , മധു പെരളം എന്നിവർ ആശംസയും നേർന്ന് സംസാരിച്ചു. രഞ്ജിത്ത് കളക്കര നന്ദി പറഞ്ഞു.
Post a Comment