കുമ്പള പഞ്ചായത്തിലെ സാമ്പത്തിക ക്രമക്കോട്; പ്രസിഡൻ്റ് രാജിവെച്ച് അന്വേഷണം നേരിടണം:ബി.ജെ.പി
കുമ്പള(www.truenewsmalayalam.com) : കുമ്പള പഞ്ചായത്തിലെ സാമ്പത്തിക ക്രമക്കേട് പ്രസിഡൻ്റിൻ്റെ അറിവോടെയാണെന്നും അതിനാൽ രാജി വെച്ച് അന്വേഷണം നേരിടാൻ അവർ തയ്യാറാകണമെന്നും ബി.ജെ.പി കുമ്പള പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
11 ലക്ഷത്തിലധികം രൂപയുടെ തിരിമറിയിൽ അക്കൗണ്ടൻ്റിനെ മാത്രം പ്രതിസ്ഥാനത്ത് നിർത്തി രക്ഷപ്പെടാനാണ് പ്രസിഡൻ്റും ഭരണ സമിതിയും ശ്രമിക്കുന്നത്.
ലക്ഷങ്ങളുടെ ക്രമക്കേട് പ്രസിഡൻ്റ് അറിഞ്ഞില്ല എന്നത് പഞ്ചായത്തിലെ ജനങ്ങളെ വിഡ്ഡികളാക്കുന്നതിന് തുല്യമാണ്.
സംഭവം പുറത്തായതു മുതൽ അടിമുടി ദുരൂഹതയാണ്. എന്തോ ഭയപ്പെടുന്നത് പോലെയാണ് പ്രസിഡൻ്റിൻ്റെയും ഭരണത്തിന് നേതൃത്വം കൊടുക്കുന്നവരുടെയും ശരീര ഭാഷയിൽ നിന്നും മനസിലാകുന്നത്.
അഞ്ച് ലക്ഷം രൂപ നഷ്ടപ്പെട്ടതെന്നാണ് ആദ്യം പറഞ്ഞത്.പിന്നീട് മാധ്യമങ്ങൾക്ക് മുമ്പിൽ മാറ്റിപ്പറഞ്ഞു.
വിജിലൻസിന് പരാതി നൽകിയെന്നാണ് വ്യാഴാഴ്ച ചേർന്ന ബോർഡ് യോഗത്തിൽ പ്രസിഡൻ്റ് പറഞ്ഞത്.എന്നാൽ രണ്ട് ദിവസം കഴിഞ്ഞാണ് പരാതി നൽകിയത്. എല്ലാ കാര്യത്തിലും പച്ചക്കള്ളമാണ് പറയുന്നത്.
പഞ്ചായത്ത് അഴിമതിക്കാരുടെ താവളമായി മാറിയിട്ടുണ്ട്.
പഞ്ചായത്തിൽ ഭർത്താക്കന്മാരുടെ ഭരണമാണ്.
പല കാര്യങ്ങളും ബിനാമികൾ മുഖേനയാണ് നടക്കുന്നത്.
അഴിമതിയുടെ കാര്യത്തിൽ സി.പി.എമ്മും, എസ്.ഡി.പി.ഐയും ഭരണക്കാർക്കൊപ്പമാണ്.
വിജിലൻസിൽ പരാതി നൽകാൻ പ്രസിഡൻ്റിന് ഒപ്പം പോയ സി.പി.എം അംഗത്തിൻ്റെ പാർട്ടി തന്നെ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തുന്നത് വിരോധാഭാസമാണ്.
സാമ്പത്തിക ക്രമക്കേട് പുറത്തായതിനു ശേഷം വിളിച്ച് ചേർത്ത അടിയന്തിര ബോർഡ് യോഗത്തിൽ രണ്ട് സ്ഥിരം സമിതി അധ്യക്ഷന്മാർ പങ്കെടുത്തിരുന്നില്ല.അവർ ഭരണ സമിതി നടത്തുന്ന അഴിമതിക്ക് എതിരെന്നാണ് ബി.ജെ.പി മനസിലാക്കുന്നത്. അതിന് ശേഷം അവരെ പഞ്ചായത്തിൽ കാണാനില്ല.
അതല്ല അവരും കൂട്ട് പ്രതികളാണോയെന്നും ബി.ജെ.പി സംശയിക്കുന്നു.
ഈ ഭരണ സമിതിയുടെ കാലയളവിൽ നടന്ന മുഴുവൻ സാമ്പത്തിക ഇടപാടുകളും വിജിലൻസ് അന്വേഷണത്തിൻ്റെ പരിധിയിൽ കൊണ്ടുവരണം.
ഇക്കാര്യം ചൂണ്ടിക്കാട്ടി ബി.ജെ.പി അടുത്ത ദിവസം തന്നെ വിജിലൻസിൽ പരാതി നൽകും.
പ്രസിഡൻ്റ് രാജിവെക്കാത്ത പക്ഷം പഞ്ചായത്ത് ഓഫീസ് മാർച്ച് അടക്കമുള്ള സമരപരിപാടികൾക്ക് ബി.ജെ.പി നേതൃത്വം നൽകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
വാർത്താ സമ്മേളനത്തിൽ
ബി.ജെ.പി കുമ്പള പഞ്ചായത്ത് സൗത്ത് സോൺ പ്രസിഡൻറ് സുജിത്ത് റൈ, നോർത്ത് സോൺ പ്രസിഡൻ്റ് പ്രദീപ് കുമാർ, ബി.ജെ.പി കുമ്പള പഞ്ചായത്ത് സെക്രട്ടറി വിവേകാനന്ദ ഷെട്ടി, പഞ്ചായത്തംഗങ്ങളായ പ്രേമലത.എസ്., മോഹൻ കെ. സംബന്ധിച്ചു.
Post a Comment