JHL

JHL

കുമ്പള ഗ്രാമപഞ്ചായത്തിൽ ലക്ഷങ്ങളുടെ അഴിമതി; വിജിലൻസിൻ കേസെടുത്ത് അന്വേഷണം നടത്തുക - ഡി.വൈ.എഫ്.ഐ


കുമ്പള(www.truenewsmalayalam.com) : യു ഡി എഫ്  ഭരണ സമിതി നേതൃത്വം നൽകുന്ന കുമ്പള ഗ്രാമപഞ്ചായത്തിൽ ലക്ഷങ്ങളുടെ അഴിമതി നടന്നതായി ആരോപണത്തിൽ വിജിലൻസിൻ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡി വൈഎഫ് ഐ വിജിലൻസിന് പരാതി നൽകി.

ഇതിലൂടെ ഭരണ സമിതിയുടെ കെടുകാര്യസ്ഥതയാണ് പുറത്ത് വരുന്നത്. ക്രമക്കേടിനെ തുടർന്ന് പഞ്ചായത്തിൽ ജോയിൻ ഡയറക്ടറുടെ നേതൃത്വത്തിൽ അന്വേഷണം നടന്നുവരികയാണ്.

 ഏകദേശം 11 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പഞ്ചായത്ത് അക്കൗണ്ടന്റ് രമേശൻ എന്നയാളെ  സസ്പെൻഡ് ചെയ്തിട്ടുണ്ട്.

 ക്രമക്കേടിൽ ഭരണ സമിതി അംഗങ്ങളുടെ പങ്ക് പുറത്ത് വരേണ്ടതുണ്ട്. ആയതിനാൽ ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐ കുമ്പള മേഖലാ കമ്മിറ്റി  വിജിലൻസിന് പരാതി നൽകിയത്.

 യു ഡി എഫ്  നേത്രത്വവും ഭരണ സമിതിയും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചാൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോവാനും ഡി.വൈ.എഫ്‌.ഐ തീരുമാനിച്ചു.


No comments