JHL

JHL

കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി ഷിറിയ സ്വദേശി പിടിയിൽ


കുമ്പള(www.truenewsmalayalam.com) : കാറിൽ കടത്തുകയായിരുന്ന 7. 8 കിലോ കഞ്ചാവുമായി ഷിറിയ സ്വദേശി പിടിയിൽ. 

ഷിറിയ ഒളയം സ്വദേശി കെ റൗഫ് (27) ആണ് കുമ്പള സബ് ഇൻസ്പെക്ടർ കെ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിൻറെ പിടിയിലായത്.

സിവിൽ പോലീസ് ഓഫീസർമാരായ റെജി, എ എം മനു, അജീഷ് എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.

No comments