JHL

JHL

എങ്ങും ചെമ്മീൻ,മത്സ്യ വിപണി ഉണർന്നു


മൊഗ്രാൽ(www.truenewsmalayalam.com) : കഴിഞ്ഞ മൂന്നുമാസമായി തുടരുന്ന മത്സ്യക്ഷാമത്തിന് വിരാമം.

 മത്സ്യ മാർക്കറ്റുകളിലും, വിൽപ്പന ശാലകളിലും ചെമ്മീൻ യഥേഷ്ടം എത്തിയതോടെയാണ് വിപണി ഉണർന്നത്.

 അഞ്ഞൂറും അതിനു മുകളിലും വിലയുണ്ടായിരുന്ന ചെമ്മീനാണ് ഇപ്പോൾ കിലോയ്ക്ക് 150 മുതൽ 200 രൂപ വിലയിൽ മത്സ്യ വിൽപ്പന കേന്ദ്ര ങ്ങകളിൽ നിന്ന് ലഭിക്കുന്നത്. 400 ൽ എത്തിയ മത്തിക്ക് 250മുതൽ 300രൂപ വരെയാണ് വില.

 തെക്കൻ കേരളത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ചെമ്മീൻ ചാകര ലഭിച്ചതോടുകൂടിയാണ് മത്സ്യമാർകറ്റുകളിൽ ചെമ്മീന് വില ഇടിഞ്ഞത്.

No comments