JHL

JHL

കുമ്പള ഹയർസെക്കൻഡറി സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ; നേരിട്ട് മനസ്സിലാക്കാൻ എം എൽ എ എത്തി

കുമ്പള : ജി എച്ച് എസ് സ്കൂളിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത നേരിട്ട് മനസ്സിലാക്കുന്നതിന് വേണ്ടി, മഞ്ചേശ്വരം എം എൽ എ,   എ കെ എം അഷ്റഫ് സ്കൂൾ സന്ദർശിച്ചു. അവധി ദിവസമായ ശനിയാഴ്ച ഉച്ചയ്ക്ക് യാണ് എം എൽ എ സ്കൂളിൽ എത്തിയത്. മഴ വന്നാൽ ചെളിക്കുളമാകുന്ന സ്കൂൾ മുറ്റവും, ക്ലാസ്സ് റൂമുകളുടെ ചോർച്ചയും, ഹൈയർ സെക്കൻ്ററി വിഭാഗത്തിന് സെമിനാർ ഹാൾ ഇല്ലാത്തതും, കൃത്യമായി കോ ബൗണ്ട് മതിൽ ഇല്ലാത്തതും, ഉപയോഗശൂന്യമായ മൂത്രപ്പുരയുടെ ശോചനാവസ്ഥയും അദ്ദേഹത്തിന്, പി ടി എ പ്രസിഡൻ്റ് എ കെ ആരിഫ് ബോധ്യപ്പെടുത്തി കൊടുത്തു.

       സ്കൂളിൻ്റെ ഇപ്പോഴത്തെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഇടപ്പെടലുകൾ നടത്തുമെന്ന് പി ടി എ / എസ് എം സി ഭാരവാഹികൾക്ക് ഉറപ്പ് നൽക്കുകയും ചെയ്തു അസീസ് ബെരിക,ബി എൻ മുഹമ്മദലി ബിഎ റഹ്മാൻ ,എസ് എം സി ചെയർമാൻ കെ വി യൂസഫ്, പിടിഎ വൈസ് പ്രസിഡൻ്റ് മൊയ്തീൻ അസീസ്, എസ് എം സി വൈസ് ചെയർമാൻ അഹമദ് അലി, പി ടി എ  എക്സിക്യൂട്ടിവ് ഭാരവാഹി  സഹീറ ലത്തീഫ്, മാധ്യമ പ്രവർത്തകൻ റഫീക് കൊടിയമ്മ, രക്ഷകർത്താവ് സമീർ കുമ്പള എന്നിവർ പങ്കെടുത്തു

No comments