'ടേക്ക് എ ബ്രേക്ക്' ; ബാഡൂർ ടോയ്ലറ്റ് പുത്തിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ്ണ ആൾവ ഉദ്ഘാടനം ചെയ്‌തു
ബാഡൂർ: 'ടേക്ക് എ ബ്രേക്ക്' - ബാഡൂർ ടോയ്ലറ്റ് പുത്തിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ്ണ ആൾവ ഉദ്ഘാടനം ചെയ്‌തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം അനിത അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പാലക്ഷറൈ,പഞ്ചായത്ത് മെമ്പർ പ്രേമ എസ് റൈ,മുൻ പഞ്ചായത്ത് പ്രസിഡന്റ് ചനിയ പാടി,മുൻ പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി ബി മുഹമ്മദ്,മുൻ പഞ്ചായത്ത് മെമ്പർ എം കെ ആനന്ദ മൺട്ടംപാടി,പൊതുപ്രവർത്തകരായ ശിവപ്പ റൈ,പി ഇബ്രാഹിം ,സഞ്ജീവ, പത്മനാഭ തുടങ്ങിയവർ സംസാരിച്ചു.ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ മജീദ് സ്വാഗതം പറഞ്ഞു,സച്ചിൻ രാജ് നന്ദി പറഞ്ഞു.
Post a Comment