JHL

JHL

ദേശീയപാത: നടപ്പാത നിർമ്മാണം പാതിവഴിയിൽ, മഴ കനത്തതോടെ സർവീസ് റോഡിലൂടെയുള്ള വിദ്യാർത്ഥികളടക്കമുള്ള കാൽനടയാത്രക്കാർക്ക് ദുരിതം

മൊഗ്രാൽ(www.truenewsmalayalam.com) : ദേശീയപാത വികസനത്തിന്റെ തുടക്കത്തിൽ തന്നെ നിർമ്മിക്കേണ്ടിയിരുന്ന കാൽനടയാത്രക്കാർക്കായുള്ള നടപ്പാത നിർമ്മാണം എങ്ങും എത്തിയില്ല. ദേശീയപാതയുടെ 75% നിർമ്മാണ പ്രവർത്തികളും പൂർത്തിയായിട്ടും എങ്ങുമെത്താതെ നിൽക്കുകയാണ് നടപ്പാതകളുടെ പ്രവൃ ർത്തി.  തുടങ്ങിയ സ്ഥലങ്ങളിലാകട്ടെ പാതിവഴിയിലും.

 നടപ്പാത ഇല്ലാത്തതിനാൽ വിദ്യാർത്ഥികൾ അടക്കമുള്ള കാൽനടയാത്രക്കാർ സർവീസ് റോഡിലൂടെയാണ് നടന്നു പോകുന്നത്. ഓവുചാലിന്റെ ജോലികളും മിക്ക ഇടങ്ങളിലും പാതിവഴിയിലാണ്. അതുകൊണ്ടുതന്നെ മഴവെള്ളം മൊത്തം ഒഴുകുന്നത് സർവീസ് റോഡിലൂടെയാണ്.

ഇത് കാൽനടയാത്രക്കാർക്ക്  ഏറെ ദുരിതമാവു ന്നുമുണ്ട്. വാഹനങ്ങൾ കടന്നു പോകുമ്പോൾ കാൽനടയാത്രക്കാർ ചളി അഭിഷേകത്തിൽ മുങ്ങും. വിദ്യാർത്ഥികളുടെ മേലിലും ചളികൾ തെറിച്ച് വീഴുന്നത് സ്കൂൾ പഠനം തടസ്സപ്പെടുന്നതിനും കാരണമാവുന്നു. ഒപ്പം അപകട ഭീഷണിയും.

 മഴ തുടങ്ങിയപ്പോൾ തന്നെ നിർമ്മാണ കമ്പനി അധികൃതർ പകുതിയോളം തൊഴിലാളികൾക്ക് അവധി നൽകിയത് കാരണമാണ് നടപ്പാത നിർമ്മാണം പാതിവഴിയിലാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.

 നടപ്പാത നിർമ്മാണവും, ഓവുചാല്‍ നിർമ്മാണവും കാര്യക്ഷമമായി യുദ്ധകാലടിസ്ഥാനത്തിൽ നടപ്പിലാക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


No comments