JHL

JHL

കുമ്പള പഞ്ചായത്ത് പ്രസിഡന്റ് രാജിവക്കണം; ഡിവൈഎഫ്‌ഐ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

കുമ്പള(www.truenewsmalayalam.com) : കുമ്പള പഞ്ചായത്തില്‍ ലക്ഷങ്ങള്‍ അടിച്ചുമാറ്റിയ സംഭവത്തില്‍ പ്രസിഡന്റ് രാജിവക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

 പഞ്ചായത്ത് ഓഫിസിന് മുന്നില്‍ വച്ച് മാര്‍ച്ച് പൊലീസ് തടഞ്ഞു. തട്ടിപ്പിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. 

കുമ്പള ടൗണില്‍ നിന്ന് ആരംഭിച്ച പ്രകടനം സിപിഎം ജില്ലാകമ്മിറ്റിയംഗം രഘുദേവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

 ഇര്‍ഷാദ്, കെഎം മുനീര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. 


No comments