കുമ്പള സ്കൂൾ റോഡിൽ മാലിന്യം വലിച്ചെറിഞ്ഞാൽ വിവരമറിയും, ഒളിഞ്ഞിരിപ്പുണ്ട് പഞ്ചായത്ത് വക ഒളി ക്യാമറ.
കുമ്പള(www.truenewsmalayalam.com) : ഹരിത കർമ്മ സേനയ്ക്ക് നൽകാതെ കുമ്പള സ്കൂൾ aറോഡിൽ മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി വിവരമറിയും. തൊട്ടടുത്ത കെട്ടിടത്തിന് മുകളിൽ സിസിടിവി സ്ഥാപിച്ച് കുമ്പള ഗ്രാമപഞ്ചായത്ത്.
കഴിഞ്ഞമാസം മാലിന്യം കുന്ന് കൂടി ചീഞ്ഞളിഞ്ഞത് പത്രങ്ങളിൽ വാർത്തയായിരുന്നു. ഇതേ തുടർന്ന് കുമ്പള ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ നിരവധി വ്യാപാരസ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു. വലിച്ചെറിഞ്ഞ മാലിന്യത്തിൽ നിന്ന് കിട്ടിയ കവറുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് സ്കൂൾ റോഡിന് സമീപത്തുള്ള പത്തോളം കടകൾക്ക് പിഴ അടയ്ക്കാൻ നോട്ടീസ് നൽകിയത്.
മാസത്തിൽ രണ്ട് തവണ ഹരിത കർമ്മ സേന കുമ്പളയിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നുണ്ട്. എന്നാൽ ചില വ്യാപാരികൾ മാലിന്യങ്ങൾ സ്കൂൾ റോഡിൽ കൊണ്ടിടുകയാണ് പതിവ്. ഇത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു. അതേസമയം അശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിന് എൻഫോർസ്മെന്റ് സ്ക്വാഡ് ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നായി ഇപ്പോഴും പിഴ ചുമത്തി വരുന്നുണ്ട്.
Post a Comment