അമിത വേഗതയും, വിദ്യാർത്ഥികൾക്കും പള്ളിയിൽ പോകുന്നവർക്കും ചളി അഭിഷേകവും; സ്വകാര്യ ബസ്സിന് പിറകെ ഇരു ചക്ര വാഹനത്തിത്തിവർ ബസ് തടഞ്ഞു ഡ്രൈവറെ താക്കീത് ചെയ്തു
കുമ്പള(www.truenewsmalayalam.com) : മൊഗ്രാലിൽ നിന്ന് അമിത വേഗതയിൽ 3സ്റ്റോപ്പുകളിൽ യാത്രക്കാരെ കയറ്റാതെ ഓടിച്ചു പോയ സ്വകാര്യ ബസ്സിനെ പിറകിൽ നിന്ന് വന്ന ഇരുചക്രവാഹനക്കാർ തടഞ്ഞു ഡ്രൈവറെ താക്കീത് ചെയ്തു.
ശക്തമായ മഴയിൽ യാത്രക്കാരെ കയറ്റാതെ പള്ളിയിലേക്ക് പ്രാർത്ഥനയ്ക്ക് പോകുന്ന വിശ്വാസികളെയും, സ്കൂൾ വിദ്യാർത്ഥികളെയും ചളി അഭിഷേകത്തിൽ മുക്കിയാണ് ബസ് യാത്ര തുടർന്നത്.
അമിത വേഗതയിലായതിനാൽ സർവ്വീസ് റോഡിലെ ചളിവെള്ളം മുഴുവനും ഇവരുടെ ദേഹത്താണ് പതിച്ചത്. ഇതിൽ പ്രകോപിതരായ ബസിന് പിറകിൽ വരികയായിരുന്ന ഇരുചക്രവാഹനക്കാരാണ് കുമ്പള മാവിനെട്ടയിൽ വാഹനം കുറുകെയിട്ട് ബസ് തടഞ്ഞു ഡ്രൈവറെ താക്കീത് ചെയ്തത്.
ഇന്ന് വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. കാസർഗോഡിൽ നിന്ന് തലപ്പാടിയിലേക്ക് പോകുന്ന സ്വകാര്യ ബസ്സാണ് തടഞ്ഞത്.
Post a Comment