ഉപ്പളയിൽ ബാഡ്മിൻറൺ കളി കഴിഞ്ഞ് വിശ്രമിക്കവെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ഉപ്പള (www.truenewsmalayalam.com):ബാഡ്മിൻറൺ കളി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന യുവാവ് കുഴഞ്ഞുവീണ് മരിച്ചു.
ഞായറാഴ്ച രാത്രി ഉപ്പളയിലാണ് ഹിദായത്ത് നഗർ സ്വദേശി അഹമദ് നസീർ(35) കുഴഞ്ഞു വീണു മരിച്ചത്.
അമ്പാർ ബാഡ്മിൻറൺ ഗ്രൗണ്ടിൽ ടൂർണമെൻറ് നടക്കുകയായിരുന്നു.കുഴഞ്ഞു വീണ നസീറിനെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്.
പിതാവ് പരേതനായ ഹസൈനാർ, മാതാവ് ബിഫാത്തിമ.
ഭാര്യ ഫസീലത്ത് അഫ്സാന.
സഹോദരങ്ങൾ : നിയാസ്, നസീമ
Post a Comment