ജില്ല പഞ്ചായത്ത് ഫണ്ട്; മൊഗ്രാൽ സ്കൂൾ മതിൽ, കമാനം നവീകരണ പ്രവൃത്തികൾക്ക് തുടക്കമായി
മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പിഡബ്ല്യുഡി റോഡിന് സമീപത്തുള്ള നാല് പതിറ്റാണ്ടുകൾ പഴക്കമുള്ള മതിലുകൾ പൊളിച്ചു മാറ്റി പുതിയ മതിൽ നിർമ്മാണത്തിനും, മൈതാനത്തിന് കമാനം നിർമ്മിക്കുന്നതിനുമായുള്ള ജില്ലാ പഞ്ചായത്തിന്റെ നവീകരണ പദ്ധതിക്ക് തുടക്കമായി.
ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ ചിലവഴിച്ചാണ് മതിലും,കമാനവും പണിയുന്നത്.
ജില്ലാ പഞ്ചായത്ത് അംഗം ജമീലാ-സിദ്ദീഖ്, വാർഡ് മെമ്പറും, മൊഗ്രാൽ സ്പോർട്സ് ക്ലബ് ട്രഷററുമായ റിയാസ് മൊഗ്രാലിന്റെയും ശ്രമഫലമായാണ് ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചത്.
നേരത്തെ സ്കൂൾ പിടിഎ യും ഇത് സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും നിവേദനം നൽകിയിരുന്നു.
മൊഗ്രാലിന്റെ ഫുട്ബോൾ ആചാര്യൻ പരേതനായ ശ്രീ കുത്തിരിപ്പ് മുഹമ്മദിന്റെ രണ്ടാം ചരമവാർഷിക ദിനത്തിലാണ് അദ്ദേഹത്തിന്റെ നിത്യ സ്മരണയ്ക്കായി ജില്ലാ പഞ്ചായത്ത് മൊഗ്രാൽ സ്കൂൾ മൈതാനത്തിന് കുത്തിരിപ്പ് മുഹമ്മദിന്റെ പേര് നാമകരണം ചെയ്തിരുന്നു.
ഒപ്പം മൈതാനത്തിന് കുത്തിരിപ്പ് മുഹമ്മദിന്റെ പേരും, ഫോട്ടോയും അടങ്ങുന്ന കമാനം നിർമ്മിക്കുന്നതിനും, സ്കൂൾ റോഡിലെ പഴകി ദ്രവിച്ച മതിൽ നവീകരിക്കുന്നതിനുമായി ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചത്.
ഇതിന്റെ പ്രവൃത്തിക്കാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്.
Post a Comment