JHL

JHL

എം.ഡി.എം.എ മയക്കുമരുന്നും കഞ്ചാവുമായി ഉപ്പള സ്വദേശികൾ പിടിയിൽ

 ഉപ്പള(www.truenewsmalayalam.com) : എം.ഡി.എം.എ മയക്കുമരുന്നും കഞ്ചാവുമായി ഉപ്പള സ്വദേശികളായ അബ്ദുല്‍ നവീദ് (30), മുഹമ്മദ് സെമീര്‍ (29) എന്നിവർ പിടിയിൽ.

 മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജീവ്കുമാര്‍, എസ്.ഐ. നിഖില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി യുവാക്കൾ പിടിയിലായത്.

ഇരുവരും ഉപ്പളയിലേക്കും പരിസര പ്രദേശങ്ങളിലേക്കും മയക്കുമരുന്ന് എത്തിക്കുന്ന പ്രധാന ഏജന്റുമാരാണെന്ന് പൊലീസ് പറഞ്ഞു.

മയക്കുമരുന്ന് വിൽപ്പന കൂടിവരുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കാൻ തീരുമാനിച്ചതായി പോലീസ് പറഞ്ഞു.


No comments