മഞ്ചേശ്വരം വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു
മഞ്ചേശ്വരം(www.truenewsmalayalam.com) : സർവ്വകലാശാലകളെ കാവിവൽക്കരിക്കാൻ ഉള്ള നീക്കം ഉപേക്ഷിക്കുക, ചാൻസലർ നീതിയും നിയമവും പാലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എസ്.എഫ്.ഐ യും എ.കെ.ജി.സി യും ടി മറ്റ് ഇടത് അനുകൂല അധ്യാപക അനധ്യാപക സംഘടനകൾ സംയുക്തമായി ചേർന്നുകൊണ്ട് മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിൽ വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു.
എ കെ ജി സി ടി സംസ്ഥാന കമ്മിറ്റി അംഗം സജിത്ത് പാലേരി പരിപാടി ഉദ്ഘാടനം ചെയ്തു.
എസ്എഫ്ഐ ഗോവിന്ദ പൈ യൂണിറ്റ് സെക്രട്ടറി അമിത്ത് രാജ് സ്വാഗതം പറഞ്ഞു.
യൂണിറ്റ് പ്രസിഡന്റ് സുരക്ഷ അധ്യക്ഷത വഹിച്ചു പരിപാടിയിൽ എൻ ജി ഒ യൂണിയൻ ജില്ല കൗൺസിലർ ഹക്കീം കമ്പാർ സംസാരിച്ചു.
എ കെ ജി സി ടി ഗോവിന്ദ പൈ യൂണിറ്റ് പ്രസിഡന്റ് അജീഷ് നന്ദി പറഞ്ഞു.
Post a Comment