JHL

JHL

പൊതു തെരഞ്ഞെടുപ്പ് പ്രതീതിയിൽ കുമ്പള സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; ഇരുമുന്നണികളും വിജയപ്രതീക്ഷയിൽ


കുമ്പള(www.truenewsmalayalam.com) : നിലവിലെ ഭരണസമിതി നിലനിർത്താൻ ബിജെപിയും, പിടിച്ചെടുക്കാൻ "സേവ സഹകാരി കൂട്ടായ്മ ''എന്ന പേരിൽ ഇന്ത്യാ മുന്നണിയും. വീറും വാശിയും നിറഞ്ഞ കുമ്പള സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ കുമ്പള ഹയർസെക്കൻഡറി സ്കൂളിൽ. 

 ഒരു പൊതു തിരഞ്ഞെടുപ്പിന്റെ പ്രതീതിയിലാണ് ബാങ്കിൽ മെമ്പറായവരെ ഇരുമുന്നണികളും വോട്ട് ചെയ്യാൻ ബൂത്തിൽ എത്തിച്ചുകൊണ്ടിരി ക്കുന്നത്. 

5000ത്തിലേറെ അംഗങ്ങൾ വോട്ട് ചെയ്യാൻ എത്തുമെന്ന് മുന്നണികൾ പ്രതീക്ഷിക്കുന്നുമുണ്ട്.

 7500 ഓളം അംഗങ്ങളാണ് വോട്ടർമാരായിട്ടുള്ളത്. രാവിലെ തന്നെ നല്ല തിരക്കും അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞപ്രാവശ്യം യുഡിഎഫിൽ ഭിന്നത ഉണ്ടാക്കി ഒരു വിഭാഗത്തെ അടർത്തിയെടുത്താണ് അട്ടിമറിയിലൂടെ ബിജെപി ഭരണം പിടിച്ചെടുത്തത്.

 എന്നാൽ നഷ്ടപ്പെട്ട ഭരണം തിരിച്ചു പിടിക്കാൻ ദേശീയതലത്തിൽ എന്നപോലെ ഇന്ത്യ മുന്നണി സഖ്യം "സേവ സഹകാരി കൂട്ടായ്മ'' എന്ന പേരിൽ കോൺഗ്രസ്, മുസ്ലിം ലീഗ് സിപിഐഎം, സിപിഐ, ദൾ,എൻസിപി തുടങ്ങിയ കക്ഷികൾ ചേർന്നാണ് മത്സരിക്കുന്നത്.

 ഇരുവിഭാഗവും വലിയ വിജയപ്രതീക്ഷ വെച്ചുപുലർത്തുന്നുണ്ട്.11 അംഗ നോമിനികളാണ് ഇരു മുന്നണിയിലേതായി മത്സരരംഗത്തുള്ളത്.

 1952 ലാണ് കുമ്പളയിലെ ബാബുറായ ഭട്ടിന്റെ നേതൃത്വത്തിൽ സഹകരണ ബാങ്ക് നിലവിൽ വന്നത്.


No comments