മൊഗ്രാലിൽ നബിദിനാഘോഷങ്ങൾക്ക് ഒരുക്കം തുടങ്ങി; "റോവേഴ്സ് ക്ലബ്ബ്'' വിവിധ പരിപാടികൾക്ക് രൂപം നൽകി
മൊഗ്രാൽ(www.truenewsmalayalam.com) : പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ ഈ വർഷത്തെ 1499-മത് ജന്മദിനം വിപുലമായ പരിപാടികളോടെ കൊണ്ടാടാൻ മൊഗ്രാൽ റോവേഴ്സ് ക്ലബ് ജനറൽബോഡിയോഗം തീരുമാനിച്ചു.
2024 സെപ്റ്റംബർ രണ്ടാം വാരത്തിലാണ് (റബീഉൽ അവ്വൽ 12ന്) നബിദിനാഘോഷ പരിപാടി സംഘടിപ്പിക്കുന്നത്. റോവേഴ്സ് നോടൊപ്പം മൊഗ്രാൽ ലീഗ് ഓഫീസ് കേന്ദ്രമായി പ്രവർത്തിക്കുന്ന മീലാദ് കമ്മിറ്റിയും സംയുക്തമായാണ് പരിപാടിക്ക് അന്തിമരൂപം നൽകിയത്.
ലീഗ് ഓഫീസ് പരിസരം അലങ്കരിക്കും, മദ്രസ വിദ്യാർത്ഥികൾക്ക് ജാഥയിലുടനീളം ജ്യൂസും, മധുരപലഹാരങ്ങളും വിതരണം ചെയ്യും. നബിദിന രാത്രി മഹരിബ് നിസ്കാരാനന്തരം ആയിരങ്ങൾക്ക് നെയ്ച്ചോർ വിതരണം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ തൻസീഫ് അധ്യക്ഷത വഹിച്ചു. നൗഫൽ,റഷീദ്,ഉന്നൂസ്, ഉബൈസ്,മഖ്ദൂം നസീബ്, കബീർ, ചന്നു, മൻസൂർ, ചാച്ചു എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അഷ്റഫ് തവക്കൽ സ്വാഗതവും, റിഷാദ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ തൻസീഫ് (പ്രസിഡണ്ട് ) അഷ്റഫ് തവക്കൽ (ജനറൽ സെക്രട്ടറി) റിഷാദ് (ട്രഷറർ) നൗഫൽ (വൈസ് പ്രസിഡണ്ട്) റഷീദ് (ജോയിൻ സെക്രട്ടറി) ഉ ന്നൂസ്,ഉബൈസ്,മഖ്ദൂം, നസീബ്,കബീർ,ചന്നു,മൻസൂർ,ചാച്ചു,(എക്സിക്യൂട്ടീവ് അംഗങ്ങൾ).
Post a Comment