കുമ്പള പഞ്ചായത്തിലെ മുൻ ജീവനക്കാരൻ പണം തട്ടിയെടുത്ത സംഭവം; സമഗ്ര അന്വേഷണം വേണം: പ്രസിഡൻ്റ് യു.പി. താഹിറ യൂസഫ്
കുമ്പള.കുമ്പള ഗ്രാമ പഞ്ചായത്തിലെ മുൻ അക്കൗണ്ടൻ്റ് രമേശ് .എം സാമ്പത്തിക ക്രമക്കേട് നടത്തിയത് സംബന്ധിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നു പഞ്ചായത്ത് പ്രസിഡൻ്റ് യു.പി താഹിറ യൂസഫ് കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ചു അടിയന്തിര ഭരണ സമിതി യോഗം വ്യാഴാഴ്ച ഉച്ചയ്ക്ക് വിളിച്ചു ചേർത്തിട്ടുണ്ടെന്നും അവർ അറിയിച്ചു.
കൃത്യ നിർവഹണത്തിൽ നിരന്തരമായി മാറി നിൽക്കുന്നതിനാൽ കഴിഞ്ഞ മേയ് 16-ന് പഞ്ചായത്ത് ഭരണ സമിതി രമേശിനെ സസ്പെന്റ് ചെയ്തിരുന്നു.പഞ്ചായത്തിലെ അദേഹത്തിന്റെ പ്രവർത്തന കാലയളവായ 2023 സപ്തംബർ മുതൽ 2024 മേയ് വരെയുള്ള പ്രവർത്തനങ്ങളും ഇടപാടുകളും പരിശോധിച്ചപ്പോൾ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതായി ബോധ്യപ്പെട്ട ഉടൻ തന്നെ സംഭവം തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിൻ ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്യുകയും കുമ്പള പൊലിസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
ജോയിന്റ് ഡയറക്ടർ ഓഫീസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 1104959 രൂപ അക്കൗണ്ടിൻ്റെ ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതായി മനസ്സിലായത്.
സാമ്പത്തിക ഇടപാടുകൾ പഞ്ചായത്ത് പ്രസിഡന്റിന്റെ ലോഗിനിൽ വരണമെന്നിരിക്കെ ലോഗിനിൽ വരുത്താതെ കൃത്രിമം കാട്ടിയാണ് ഇദേഹം തുക അപഹരിച്ചത്. ഇതുമായി ബന്ധപ്പെട്ടു സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എ. കെ.എം അഷ്‌റഫ് എം.എൽ.എ മുഖേന മുഖ്യമന്ത്രി പിണറായി വിജയൻ , വകുപ്പ് മന്ത്രി എം.ബി രാജേഷ് എന്നിവർക്കും പരാതി നൽകുമെന്നും പ്രസിഡൻ്റ് താഹിറ യൂസഫ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു
വൈസ് പ്രസിഡൻ്റ് നാസർ മൊഗ്രാൽ, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ എം. സബൂറ, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ ബി.എ റഹ്‌മാൻ ആരിക്കാടി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നസീമ ഖാലിദ്,പഞ്ചായത്ത് അംഗം യൂസഫ് ഉളുവാർ സംബന്ധിച്ചു

Post a Comment