JHL

JHL

സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ച് കാസറഗോഡ് ജില്ലാ പോലീസ്


കാഞ്ഞങ്ങാട് (www.truenewsmalayalam.com): പൊതുജനങ്ങൾക്കും കുട്ടികൾക്കുമായി സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ച് കാസറഗോഡ് പോലീസ്.

 കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ വച്ച് നടന്ന പരിപാടിയിൽ കാസർഗോഡ് ജില്ലാ പോലീസ് മേധാവി ശ്രീ. ബിജോയ് പി ഐപിഎസ് ഉദ്ഘാടനം നിർവഹിച്ചു. 

സൈബർ രംഗത്ത് പുതുതായി നടക്കുന്ന വിവിധ തരം തട്ടിപ്പുകളെ കുറിച്ചും, അത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങളെ കുറിച്ചും അദ്ദേഹം വിവരിച്ചു. 

SPC കുട്ടികളുടെ സൈബർ സുരക്ഷ ബോധവൽക്കരണ റാലിയും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എ വി ജോൺ, ഹോസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ ആസാദ്‌ എന്നിവർ സന്നിഹിതരായിരുന്നു. 

ഓൺലൈൻ ലോട്ടറി, ഓൺലൈൻ ട്രേഡിങ്, ഫെഡ്എക്സ് സ്കാം, ക്രെഡിറ്റ് കാർഡ് തുടങ്ങിയ പുതിയതരം ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് സൈബർ സെൽ എസ് ഐ അജിത്ത് വിശദമായി ക്ലാസ് എടുത്തു.

 തട്ടിപ്പിന് ഇരയാകുന്ന പക്ഷം ചെയ്യേണ്ട മുൻകരുതലുകളും 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിന്റെ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു.

No comments