JHL

JHL

സംവാദങ്ങൾ സമൂഹത്തിൻ്റെ നന്മയ്ക്കാവണം; ടി മുഹമ്മദ് വേളം


കാസർകോട്(www.truenewsmalayalam.com) : സംവാദങ്ങൾ സമൂഹത്തിൻ്റെ നന്മക്കാവണമെന്നും വിദ്വേഷങ്ങളിലൂടെ സാമൂഹിക സ്പർദ്ധ ഉണ്ടാക്കരുതെന്നും ഡയലോഗ് സെൻ്റർ കേരള ഡയറക്ടർ ടി മുഹമ്മദ് വേളം പറഞ്ഞു.

 ഡയലോഗ് സെൻ്റർ കേരളയുടെ ആഭിമുഖ്യത്തിൽ പുറത്തിറക്കിയ പി.പി അബ്ദുൽ ലത്തീഫിന്റെ ഖുർആനിലെ മറിയം, ഡോക്ടർ സക്കീർ ഹുസൈന്റെ അപ്പോസ്തലന്മാരുടെ വഴി മുസ്‌ലിംകളുടെതോ ? എന്നീ പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

 കാസർകോട് ഡയലോഗ് സെൻ്റർ ഹാളിൽ വച്ച് നടന്ന പരിപാടി മുനിസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു.
ഡയലോഗ് സെൻ്റർ കാസർകോട് ചാപ്റ്റർ മുഖ്യ രക്ഷാധികാരി സഈദ് ഉമർ അധ്യക്ഷത വഹിച്ചു.
ചെർക്കള മാർത്തോമ റവ: ഫാദർ മാത്യു ബേബി സിസ്റ്റർ ജയ അൻ്റോക്ക് 'ഖുർആനിലെ മറിയം' എന്ന പുസ്തകവും ഫാദർ ജോർജ് വിൻസൻ്റ്  ഫാദർ വിൻസൻ്റ് ചാക്കോക്ക് 'അപ്പോസ്തലൻമാരുടെ വഴി മുസ്‌ലിംകളുടേതോ?' എന്നീ പുസ്തകവും പ്രകാശനം ചെയ്തു.

 കെ.എസ്.എ ഹോസ്പിറ്റൽ ചെയർമാൻ അൻവർ സാദാത്ത്, തനിമ കാസർകോട് ചാപ്റ്റർ വൈസ് പ്രസിഡന്റ് ഡോ അബ്ദുൽ സത്താർ, എം.കെ.സി സൈനബ, സമീൽ മഹ്സൂൻ എന്നിവർ സംസാരിച്ചു.

 പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.ഐ അബ്ദുൽ ലത്തീഫ് സ്വാഗതവും ജമാഅത്തെ ഇസ്‌ലാമി ജില്ലാ ജനറൽ സെക്രട്ടറി പി.എസ് അബ്ദുല്ല കുഞ്ഞി മാസ്റ്റർ നന്ദിയും പറഞ്ഞു.


No comments