JHL

JHL

കുമ്പള റെയിൽവേ സ്റ്റേഷൻ; ഉത്ഘാടനത്തിന് കാത്തു നിൽക്കാതെ ശൗചാലയവും, വിശ്രമ മുറിയും യാത്രക്കാർക്കായി തുറന്നു കൊടുത്തു


കുമ്പള(www.truenewsmalayalam.com) : ശൗചാലയം പൊളിച്ചു  ലിഫ്റ്റ് നിർമ്മാണം നടക്കുന്ന കുമ്പള റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് പ്രാഥമികാവശ്യ നിറവേറ്റാൻ തടസ്സമായത് വാർത്തയായതോടെ ഉദ്ഘാടനത്തിന് കാത്തുനിൽക്കാതെ വിശ്രമം മുറിയും ശൗചാലയവും റെയിൽവേ അധികൃതർ യാത്രക്കാർക്കായി തുറന്നു കൊടുത്തു. 

 കുമ്പള റെയിൽവേ സ്റ്റേഷൻ വികസനത്തിനായി മുറവിളി തുടരുമ്പോഴും യാത്രക്കാർക്ക് വേണ്ടി കെട്ടിപ്പൊക്കിയ വിശ്രമകേന്ദ്രം തുറന്നു കൊടുക്കാത്തത് ഏറെ വിമർശനമുയർന്നിരുന്നു.

മഴ നനഞ്ഞാണ് യാത്രക്കാർ വണ്ടികയറിയിരുന്നത്. പ്ലാറ്റ്ഫോമിന് ആവശ്യമായ മേൽക്കൂര ഇല്ലാത്തതാണ് യാത്രക്കാർക്ക് ഏറെ ദുരിതമാവുന്നത്.



No comments