മൊഗ്രാൽ നാങ്കി റോഡിൽ മരക്കൊമ്പ് ഒടിഞ്ഞുവീണു വൈദ്യുതിയും, ഗതാഗതവും തടസ്സപ്പെട്ടു
മൊഗ്രാൽ(www.truenewsmalayalam.com) : ഇന്ന് വെളുപ്പിന് ഉണ്ടായ ശക്തമായ കാറ്റും മഴയിലും മൊഗ്രാൽ നാങ്കി റോഡിൽ മരക്കൊമ്പ് പൊളിഞ്ഞു വൈദ്യുതി ലൈനിന് മുകളിൽ പതിച്ചത് വൈദ്യുതി തടസ്സത്തിന് കാരണമായി. ഒപ്പം നാങ്കി റോഡിൽ ഗതാഗത തടസ്സവും ഉണ്ടായി.
വെളുപ്പിന് തന്നെ വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ കെഎസ്ഇബി അധികൃതരെ വിവരം അറിയിച്ച് ഈ ഭാഗത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
രാവിലെ എട്ടുമണിയോടെ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ തഖ്വാ നഗർ പ്രദേശവാസികളും ചേർന്ന് മരക്കൊമ്പുകൾ കൊത്തി മാറ്റി നാങ്കി റോഡ് വഴിയുള്ള ഗതാഗതവും, തുടർന്ന് വൈദ്യുതി ബന്ധവും പുനഃസ്ഥാപിച്ചു.
Post a Comment