JHL

JHL

ആരിക്കാടി ഹെൽത്ത്‌ സെന്റർ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത് പ്രഖ്യാപനത്തിലൊതുങ്ങി: അധികാരികളുടെ നിസ്സംഗത പ്രതിഷേധാർഹം -എസ്ഡിപിഐ

കുമ്പള(www.truenewsmalayalam.com) : കുമ്പള ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെടുന്ന ഹെൽത്ത്‌ സെന്റർ  കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയിട്ടു വർഷങ്ങൾ കഴിഞ്ഞിട്ടും ആവശ്യമായ ഡോക്ടർമാരെ നിയമിക്കാത്തതും വൈകുന്നേരം 6 മണി വരെ പ്രവർത്തിക്കാത്തതും പ്രതിഷേധർഹമാണെന്ന് വാർഡ് മെമ്പർ അൻവർ ആരിക്കാടി.  

നാട് പനിച്ചു വിറക്കുമ്പോൾ നിലവിൽ ഒരു ഡോക്ടർ മാത്രമുള്ള സെന്ററിൽ ദിവസേന നൂറിലധികം രോഗികൾ വരുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ജനങ്ങളും,ഡോക്ടറും,ജീവനക്കാരും ഒരു പോലെ നേരിടുകയാണ്. ആരിക്കാടി, കടവത്ത്,ബംബ്രാണ,കൊടിയമ്മ,

ഉളുവാർ,കളത്തൂർ എന്നിങ്ങനെയുള്ള പ്രദേശങ്ങളിലുള്ളവരുടെ ഏക ആശ്രയം കൂടിയാണ് ഈ ഹെൽത്ത് സെന്റർ.മഴക്കാലം കനത്തതോടു കൂടി രോഗങ്ങൾ പടർന്നു പിടിക്കുന്ന അവസ്ഥയുണ്ടായിട്ടു പോലും അധികാരികൾ വേണ്ടത്ര ജാഗ്രത പാലിക്കാത്തത് ഗുരുതരമായ വിഷയമാണ്.കൂടുതൽ ഡോക്റ്റർമാരും അനുബന്ധ സ്റ്റാഫും വൈകുന്നേരം 6 മണി വരെ പ്രവർത്തിക്കേണ്ടതുമായ കുടുംബാരോഗ്യ കേന്ദ്രം നിലവിൽ പഴയ പടി ഒരു ഡോക്ടറും ഉച്ചയ്ക്ക് ഒരു മണി വരെ പ്രവർത്തിക്കുന്നതുമാണ്. പ്രഖ്യാപനങ്ങൾ കടലാസിൽ ഒതുക്കാതെ പ്രവർത്തന സജ്ജമാക്കാനും വേണ്ട സജ്ജീകരണങ്ങൾ ഒരുക്കാനും സർക്കാർ നടപടി സ്വീകരിക്കണം. അത് പ്രകാരം പുതിയ ഡോക്ടർമാരെ നിയമിക്കാനുള്ള തസ്തികകൾ ഉണ്ടാകാനുള്ള നടപടി സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടതാണ്. ജനങ്ങളുടെ ആരോഗ്യകരമായ വലിയൊരു ആവശ്യത്തിനു നേരെ ഇനിയും അധികാരികൾ പുറം തിരിഞ്ഞു നില്കുകയാണെങ്കിൽ എസ്ഡിപിഐ ജനകീയ പ്രതിഷേധ പരിപാടികൾക്കു സംഘടിപ്പിക്കുമെന്ന് പാർട്ടി പ്രസിഡന്റ്‌ നാസർ ബംബ്രാണയും, വാർഡ് മെമ്പർ അൻവർ ആരിക്കാടിയും അറിയിച്ചു. യോഗത്തിൽ സെക്രട്ടറി മുസമ്മിൽ ബദ്രിയ നഗർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ മൻസൂർ കുമ്പള, മൊയ്‌ദീൻ കൊടിയമ്മ, ട്രഷറർ നൗഷാദ് കുമ്പള എന്നിവർ സംബന്ധിച്ചു. ജോയിൻ സെക്രട്ടറി അഷ്‌റഫ്‌ സിഎം നന്ദി പറഞ്ഞു.

No comments