ഉപതിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന് വൻമുന്നേറ്റം, 13ൽ പത്തിലും വിജയം, എൻ ഡി എ രണ്ടിടത്ത്
ന്യൂഡൽഹി(www.truenewsmalayalam.com) : ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി.
13 സീറ്റുകളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ബി.ജെ.പിക്ക് മുന്നേറാനായത്. ഇൻഡ്യ സഖ്യം ആറ് സീറ്റിൽ വിജയിച്ചപ്പോൾ നാല് സീറ്റുകളിൽ ഇപ്പോൾ മുന്നേറുന്നുണ്ട്. ഒരിടത്ത് സ്വതന്ത്ര സ്ഥാനാർഥിയാണ് മുന്നേറുന്നത്.
ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സുഖ്‍വീന്ദർ സുഖുവിന്റെ ഭാര്യ കമലേഷ് താക്കൂർ ദേഹ്റയിൽ നിന്നും 9,399 വോട്ടുകൾക്ക് വിജയിച്ചു. ബി.ജെ.പിയുടെ ഹോശ്യാർ സിങ്ങിനെയാണ് തോൽപ്പിച്ചത്.
നാലാഗാർഹ് മണ്ഡലത്തിൽ കോമൂന്ന് നിയമസഭ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്ന ഹിമാചലിൽ ഒരു സീറ്റിൽ മാത്രമാണ് എൻ.ഡി.എക്ക് വിജയിക്കാനായത്. ഹാമിപൂരിൽ നിന്നും ആശിഷ് ശർമ്മ 1,571 എന്ന നേരിയ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഹിമാചൽപ്രദേശിൽ മത്സരിച്ച എൻ.ഡി.എ സ്ഥാനാർഥികളെല്ലാം കോൺഗ്രസിൽ നിന്നും കൂറുമാറി എത്തിയവരായിരുന്നു.
പശ്ചിമബംഗാളിലെ നാല് സീറ്റുകളും ഇക്കുറിയും മമതക്കൊപ്പം ഉറച്ചുനിന്നു. മധുപൂർണ താക്കൂർ, മുക്ത് മണി അധികാരി, കൃഷ്ണ കല്യാണി എന്നിവർ ബാഗ്ദ, റാണാഘാട്ട്, റായിഗഞ്ച് മണ്ഡലങ്ങളിൽ നിന്നും വിജയിച്ചപ്പോൾ മണിക്തലയിൽ 13 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോഴും തൃണമൂൽ സ്ഥാനാർഥി തന്നെയാണ് മുന്നിൽ.
ൺഗ്രസിന്റെ ഹർദീപ് സിങ് ഭാവ ബി.ജെ.പിയുടെ കെ.എൽ താക്കൂറിനെ 8,990 വോട്ടുകൾക്ക് തോൽപ്പിച്ചു.ഉത്തരാഖണ്ഡിലെ മാംഗള്ളൂരിൽ കോൺഗ്രസിന്റെ ഖാസി മുഹമ്മദ് നിസാമുദ്ദീൻ 12,540 വോട്ടുകൾക്ക് മുന്നിലാണ്. ബി.എസ്.പിയുടെ സ്ഥാനാർഥിയാണ് ഇവിടെ രണ്ടാമത്. ബദ്രിനാഥിലും കോൺഗ്രസിന്റെ ലാക്പാത് സിങ് ബുട്ടോലയാണ് മുന്നേറുന്നത്. ബി.ജെ.പിയുടെ രാജേന്ദ്ര ഭണ്ഡാരി ഇവിടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
തമിഴ്നാട്ടിലെ വിക്രംവാണ്ടി മണ്ഡലത്തിൽ ഡി.എം.കെയുടെ അണ്ണിയുർ ശിവ വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ ലീഡ് ചെയ്യുകയാണ്. പഞ്ചാബിലെ ജലന്ധർ വെസ്റ്റ് മണ്ഡലത്തിൽ എ.എ.പിയുടെ മോഹീന്ദർ ഭഗത് വിജയിച്ചു.
ബിഹാറിൽ സ്വതന്ത്ര സ്ഥാനാർഥി ശങ്കർ സിങ്ങാണ് മുന്നേറുന്നത്. ജെ.ഡി.യുവിന്റെ കലാധർ പ്രസാദ് മണ്ഡൽ ഇവിടെ 5000ത്തിലേറെ വോട്ടുകൾക്ക് പിന്നിലാണ്. മധ്യപ്രദേശിലെ അമർവാര മണ്ഡലത്തിൽ ബി.ജെ.പിയുടെ കമലേഷ് പ്രതാപ് ഷാ 1,747 വോട്ടുകൾക്ക് മാത്രമാണ് ലീഡ് ചെയ്യുന്നത്.
Post a Comment