JHL

JHL

കെ.എസ്.എൽ സീസൺ 3; സെപ്റ്റംബർ അവസാന വാരം


കാസർകോട്(www.trunewsmalayalam.com) : ഡിസ്ട്രിക്ട് വെൽഫെയർ അസോസിയേഷൻ (DIWA ) ദിവ കാസർകോട് സംഘടിപ്പിക്കുന്ന ഖത്തറിലെ  താരലേലേം വഴിയുള്ള ഫ്രാഞ്ചൈസി ഫുട്ബോൾ ടൂര്ണമെന്റായ  കെ.എസ്.എൽ സീസൺ 3 സെപ്റ്റംബർ അവസാന വാരം ആസ്പയർ ഗ്രൗണ്ടിൽ നടത്താൻ തീരുമാനിച്ചു.

 ദോഹയിൽ ചേർന്ന ദിവാ കെ എസ എൽ വർക്കിംഗ് കമ്മിറ്റിയാണ് തീയതി പ്രഖ്യാപിച്ചത്. ഖത്തറിലെ കാസർകോട് ജില്ലക്കാരുടെ കൂട്ടായ്‌മയാണ്‌ ദിവ കാസർകോട്. വിപുലമായ ഓർഗനൈസിംഗ് കമ്മിറ്റിയെ തിരഞ്ഞെടുക്കാനും  വിളിക്കാനും യോഗത്തിൽ ധാരണായായി.

പത്ത് ടീമുകളാവും KSL Season 3 ഇൽ പങ്കെടുക്കുക, താല്പര്യമുള്ള ഫ്രാഞ്ചൈസികൾ ദിവ ഓർഗനൈസിംഗ് സെക്രട്ടറി റിസ്‌വാനുമായി ബന്ധപ്പെടണം എന്ന് സംഘാടകർ അറിയിച്ചു.

 ഖത്തറിൽ പ്രവാസികളായിട്ടുള്ള കാസർകോട് ജില്ലക്കാരായ കളിക്കാർക്കാണ് ടൂർണമെന്റിൽ കളിയ്ക്കാൻ അവസരമുള്ളത്, ഇനിയും പേര് രജിസ്റ്റർ ചെയ്യാത്ത കളിക്കാർ ദിവ കെ എസ എൽ ഇൻസ്റ്റാഗ്രാം https://www.instagram.com/diwaksl/  പേജ് വഴി ബന്ധപ്പെടണം.

യോഗത്തിൽ ദിവ കാസർകോട് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു, വൈസ് പ്രസിഡന്റ് നിസ്താർ പട്ടേൽ ഷാജീം കോട്ടച്ചേരി, റിസ്‌വാൻ, ഉമർ, ആസാദ്, അഫ്സൽ, മനസ്സ്, മുനൈസ്‌, ഷമീർ അലി, സിയാദ് അലി  ഹഫീസുല്ല കെ വി എന്നിവർ സംസാരിച്ചു ജനറൽ സെക്രട്ടറി ഷംസീർ കോട്ടിക്കുളം സ്വഗതം ആശംസിച്ചു.


No comments