മഴയ്ക്കെന്ത് പഞ്ചായത്ത് ഓഫീസ്; വെള്ളക്കെട്ട് കുമ്പള പഞ്ചായത്ത് വളപ്പിലും
കുമ്പള(www.truenewsmalayalam.com) : മഴക്കെടുതിയിലെ ദുരിതം പറയാൻ വരുന്നവർ പഞ്ചായത്ത് വളപ്പിലെ വെള്ളം ചവിട്ടി തന്നെ ഓഫീസിൽ കയറാം.
ഇന്നലെയും ഇന്നും പെയ്യുന്ന തോരാമഴയിൽ പഞ്ചായത്ത് ഓഫീസിന്റെ ഇടതുഭാഗത്ത് വലിയ തോതിലുള്ള വെള്ളക്കെട്ട് രൂപപ്പെട്ടു. ഇത് വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്ത് ഓഫീസിലെത്തുന്നവർക്കും ദുരിതമായി.
മഴക്കെടുതിയുടെ പരാതി പറയാൻ പഞ്ചായത്ത് ഓഫീസിലെത്തുന്നവർ പഞ്ചായത്ത് വളപ്പിലെ വെള്ളക്കെട്ടിന്റെ പരാതിയും പറഞ്ഞാണ് മടങ്ങുന്നത്.
Post a Comment