“ കാസറഗോഡും ഷിരൂർ ദുരന്തം ആവർത്തിക്കാതിരിക്കാൻ അധികാരികൾ മുൻ കരുതൽ എടുക്കുക” വെൽഫെയർ പാർട്ടി
കാസറഗോഡ്(www.truenewsmalayalam.com) : ദേശീയ പാത പ്രവൃത്തി പുരോഗമിക്കുമ്പോൾ ജില്ലയിലെ വിവിധ പ്രദേശങ്ങൾ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ അധികാരികൾ അടിയന്തിരമായി ഇടപെടണമെന്നും ഇല്ല എങ്കിൽ കർണാടക ഷിരൂരിൽ ഉണ്ടായത് പോലെയുള്ള ദുരന്തം നേരിടേണ്ടി വരുമെന്നും വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു.
ബേവിഞ്ച സ്റ്റാർ നഗർ, വി കെ പാറ, തെക്കിൽ കാനത്തുകുണ്ട് തുടങ്ങിയ പ്രദേശങ്ങൾ അതീവ ഗുരുതര സാഹചര്യങ്ങളിലാണ്.
ദുരന്തം ഉണ്ടായ ശേഷം പരിതപിക്കുന്നതിന് പകരം ദുരന്തം ഉണ്ടാവാതിരിക്കുന്നതിനുള്ള മുൻ കരുതലാണ് വേണ്ടത്.
യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര അദ്ധ്യക്ഷത വഹിച്ചു. സി എച്ച് മുത്തലിബ് , ഹമീദ് കക്കണ്ടം, അബ്ദുല്ലത്തീഫ് കുമ്പള, സി എ യൂസുഫ് എന്നിവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി സി എച്ച് ബാലകൃഷ്ണൻ സ്വാഗതവും ട്രഷറർ മഹമൂദ് പള്ളിപ്പുഴ നന്ദിയും പറഞ്ഞു.
Post a Comment